വയനാട് ചുരം: വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി; ചരക്കുവാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഭാഗികമായി നീക്കി. വാഹനങ്ങൾ ഇനി ചുരത്തിലൂടെ കടന്നുപോകാം, എന്നാൽ ചരക്കുവാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമേ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഒമ്പതാം വളവിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഹെയർപിൻ വളവുകളിൽ ഗതാഗതം നിയന്ത്രിക്കാൻ പ്രത്യേക സമയക്രമം തീരുമാനിക്കും. ചുരം മേഖലയിൽ തുടർനിരീക്ഷണം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നിരുന്നു. ചുരത്തിൻ്റെ ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകൾ ആണ് മണ്ണിടിച്ചലിന് കാരണമെന്ന് യോഗ ശേഷം മന്ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചു.
ബ്ലോക്കുകളായാണ് പാറകൾ വിണ്ടിരിക്കുന്നത്. ഇതിൽ നിന്നും ഉത്ഭവിച്ച വെള്ളച്ചാൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രണ്ട് മണിക്കൂറെങ്കിലും മഴ ഒഴിയാതെ വാഹനങ്ങൾ ചുരത്തിലേക്ക് കയറ്റി വിടാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥ ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ചെയിന്‍ ഹിറ്റാച്ചിയും ക്രെയിനുകളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് 6:30-ന് ഒമ്പതാം വളവിന് സമീപമുള്ള വ്യൂ പോയിന്റിൽ വലിയ തോതിൽ മണ്ണും കല്ലും പാറയും റോഡിലേക്ക് വീണതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. ഏകദേശം 80 അടി ഉയരത്തിൽ പാറയിലുണ്ടായ വിള്ളലുകൾ മൂലം ബ്ലോക്കുകളായാണ് പാറകൾ വീണത്. ഇതോടെ ചുരത്തിലെ ഗതാഗതം പൂർണമായി നിലച്ചു. മണ്ണും കല്ലും നീക്കം ചെയ്ത ശേഷം ബുധനാഴ്ച ഉച്ചയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ വീണ്ടും മണ്ണും കല്ലും വീണതോടെ വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഗതാഗതം പൂർണമായി നിരോധിക്കാൻ ഉത്തരവിടുകയായിരുന്നു.
മണ്ണിടിച്ചിൽ മൂലം വയനാട്ടിലേക്കും തിരികെയുമുള്ള ഭാരമുള്ള വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ വഴി കടത്തിവിട്ടിരുന്നു. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് താമരശ്ശേരി ചുരത്തിലൂടെ പ്രവേശനം അനുവദിച്ചിരുന്നത്. വ്യാഴാഴ്ച കനത്ത മഴ തുടർച്ചയായി പെയ്തത് ഗതാഗത പുനഃസ്ഥാപനത്തിന് തിരിച്ചടിയായി. മലവെള്ളപ്പാച്ചിലിനൊപ്പം കല്ലുകൾ വീഴാൻ തുടങ്ങിയതോടെ, അഗ്നിരക്ഷാസേനയുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്ത് നിന്ന് മാറ്റിനിർത്തപ്പെട്ടു. ഈ സമയം എ.ഡി.എം. ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചുരത്തിൽ ഉണ്ടായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications