കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് കലക്‌ട്രേറ്റ് മഴക്കാല പൂര്‍വശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് കലക്‌ട്രേറ്റ് മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് കലക്‌ട്രേറ്റും പരിസരപ്രദേശങ്ങളും ജിവനക്കാര്‍ വൃത്തിയാക്കി. കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ സികെ ശശീന്ദ്രന്‍ ആവിഷ്‌ക്കരിച്ച സമഗ്ര വികസന പദ്ധതിയായ പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാര്‍ സിവില്‍ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പച്ചപ്പ് പദ്ധതിയുടെ ഭാഗമായി വരുംദിവസങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

collectorate

സികെ ശശീന്ദ്രന്‍ എംഎല്‍എ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു

കൂടാതെ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പുഴശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മെയ് 31ന് രാവിലെ എട്ട് മണിക്കാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സി കെ ശശീന്ദ്രന്‍ എം എല്‍ എ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലും പരിസരത്തും ജില്ലാ കളക്ട്രര്‍ എസ്.സുഹാസ് നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന #ൃപ്ലാനിംഗ് സെക്രട്ടറിയറ്റ്, കലക്‌ട്രേറ്റ്, ആര്‍.ടി. ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടം എന്നിവിടങ്ങളില്‍ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാഞ്ഞായിരുന്നു ജീവനക്കാരുടെ ശുചീകരണ പ്രവര്‍ത്തനം.

പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ഓഫീസുകളുടെ അകത്തും ഹരിത ചട്ടം നടപ്പാക്കും.എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ.പി മേഴ്‌സി, എ.ഡി.സി ജനറല്‍ പി.സി മജീദ്, ജില്ലാ പ്ലനിംഗ് ഓഫീസര്‍ ഏലിയാമ നൈനാന്‍, ഡി.ഡി.പി ജോയി ജോണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി അബ്ദുള്‍ ഖാദര്‍, ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.രവികുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.വി ജോസഫ്, സര്‍വ്വീസ് സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ ഭാഗങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വരുംദിവസങ്ങളിലും ശുചീകരണ പ്രവര്‍ത്തങ്ങള്‍ വിവിധിയിടങ്ങളില്‍ തുടരാനാണ് പച്ചപ്പ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

English summary
Wayanad Collectorate has been cleaned up as part of the rainy season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X