വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനും മകനും മരിച്ചു
കൽപ്പറ്റ: വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനും മകനും മരിച്ചു. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണപ്പെട്ടത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് ജിജേഷിന്റെ മരണം. രാത്രി പത്തോടെ വിജയനും മരണത്തിന് കീഴടങ്ങി. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വയനാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍ എം വിജയന്‍ ദീർഘകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ചൊവ്വാഴ്ചയാണ് എന്‍ എം വിജയനേയും മകനേയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ജിജേഷ് ഏറെകാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലാണ്. ആത്മഹത്യ ശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍ വീട്ടില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന് നില്‍ക്കെയാണ് ഇരുവരേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് ഡി സി സി മുൻ ജനറൽ സെക്രട്ടറിയായിരുന്നു എൻഎം വിജയൻ പിന്നീട് ട്രഷററായി നിയമിതനാകുകയായിരുന്നു. ദീർഘകാലമായി ജില്ലാ നേതൃത്വത്തിലുള്ള അദ്ദേഹം സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഏറെ ജനസ്വാധീനമുള്ള നേതാവുമായിരുന്നു.
സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിജയന്‍ കെ പി സി സിക്ക് പരാതിയും നല്‍കിയിരുന്നു. പ്രമുഖ നേതാക്കൾക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങി നൽകിയത് ഇദ്ദേഹം ഇടനിലക്കാരനായി നിന്നായിരുന്നുവെന്നാണ് ആരോപണം. പണം വാങ്ങിയിട്ടും ജോലി നല്‍കാത്തതിനെ തുടർന്നായിരുന്നു കെ പി സി സിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ നേതൃത്വത്തിന് ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല.
നിയമനവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അര്‍ബന്‍ ബാങ്കിലെ ആറ് തസ്തികകളിലെ നിയമനത്തിന് യു ഡി എഫ് ഭരണ സമിതി 2 കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയെന്ന പരാതി ജില്ല നേതൃത്വത്തേയും വലിയ വെട്ടിലാക്കിയിരുന്നു. ഉദ്യോഗാർത്ഥികളും നേതാക്കളും തമ്മില്‍ തർക്കങ്ങളുണ്ടായിരുന്നുവെന്ന വാർത്തകളുമുണ്ട്. ഇതിന് ഇടയിലാണ് വിജയനേയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തുന്നതും മരണം സംഭവിക്കുന്നതും.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications