കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഹലയുടെ മരണം; അധ്യാപകർക്കും ഡോക്ടർക്കും വീഴ്ച പറ്റി, ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ

Google Oneindia Malayalam News

കൊച്ചി: വയനാട് ബത്തേരി സർവജന സ്കൂളിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി എ ഹാരിസ് റിപ്പോർട്ട് സമർപ്പിച്ചു. ഷഹലയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അധ്യാപകർക്കും കൃത്യമായ ചികിത്സ നൽകുന്നതിൽ പരിശോധിച്ച ഡോക്ടർക്കു വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ ഷെഹലയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നും ജില്ലാ ജഡ്ജി എ ഹാരിസ് റിപ്പോർട്ടിൽ പറയുന്നു.

മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!

ഷെഹല ഷെറിന് പാമ്പ് കടിയേറ്റപ്പോൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാതെ പകരം അച്ഛനെ വിവരം അറിയിച്ച് കാത്തിരിക്കുകയാണ് അധ്യാപകർ ചെയ്തത്. പാമ്പ് കടിയേറ്റ കുട്ടി അരമണിക്കൂറോളം സ്കൂളിൽ ഉണ്ടായിരുന്നു. കുട്ടിയേയും കൂട്ടി പിതാവ് ആശുപത്രിയിലേക്ക് പോകുമ്പോൾ അധ്യാപകർ നോക്കി നിന്നത് തെറ്റാണ്.

shehla

അവശയായ മകളേയും തോളിലിട്ട് വിതുമ്പിക്കൊണ്ട് പോകുന്ന പിതാവിന്റെ ദൃശ്യം വേദനാജനകമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ ചികിത്സ നൽകാൻ പരിശോധിച്ച ഡോക്ടർക്കും സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ സ്വമേധയാ കേസെടുക്കുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കോടതി നീങ്ങാൻ സാധ്യതയുണ്ട്.

ഷെഹലയുടെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവം നടക്കുമ്പോൾ താൻ സ്റ്റാഫ് മുറിയിൽ ആയിരുന്നെന്നാണ് അധ്യാപകനായ ഷജിൽ പറയുന്നത്. പാമ്പ് കടിയേറ്റെന്ന് ഷെഹല പരാതിപ്പെട്ടപ്പോൾ ക്ലാസിൽ പരിശോധന നടത്തിയെന്നും എന്നാൽ പാമ്പിനെ കണ്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

English summary
Wayanad district judge submitted report about Shehala Sherin death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X