വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: കാണാതായ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡോ പിവി ശശിധരനാണ് മരിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസറെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി ഡിഎംഒ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് ഡോ ശശിധരന് സ്വന്തമായി ഒരു ക്ലിനിക്ക് ഉണ്ടായിരുന്നു. ഇവിടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്ത് ലഭിച്ചിട്ടുണ്ട്.
വയനാട് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
തിരുവനന്തപുരത്ത് മീറ്റിംഗില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് ഡോ ഗംഗാധരന്‍ വീട്ടില്‍ നിന്നിറങ്ങിയത്. കല്‍പ്പറ്റയില്‍ ഡ്രൈവര്‍ കാത്ത് നിന്നെങ്കിലും ഡോക്ടര്‍ എത്തിയില്ല. പിന്നീട് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.
പന്തല്ലൂരിലെ ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം വരെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അവിടെയെത്തി പരിശോധന നടത്തിയത്. തന്റെ മൃതദേഹം എല്ലാവരേയും കാണിയ്ക്കണമെന്നും തന്റെ ഫോട്ടോ ഡിഎംഒ ഓഫീസില്‍ വയ്ക്കണം എന്നുമൊക്കെയാണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications