കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം കുളിപ്പിക്കാന്‍ പോലും വെള്ളമില്ല,കാത്തുനിന്നത് 24 മണിക്കൂര്‍!സംഭവം വയനാട്ടില്‍

മാനന്തവാടി എടവക പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കുന്നുമംഗലം കുട്ടിക്കുടി പണിയ കോളനിയാണ് സംഭവം.

Google Oneindia Malayalam News

മാനന്തവാടി: വരള്‍ച്ച രൂക്ഷമായ വയനാട്ടില്‍ വെള്ളം ലഭിക്കാത്തതിനാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത് 24 മണിക്കൂര്‍ കഴിഞ്ഞ്. മരണവീട്ടിലെത്തിയവര്‍ കുടിവെള്ളം പോലും കിട്ടാതെയാണ് മണിക്കൂറുകളോളം തള്ളിനീക്കിയത്.മാനന്തവാടി എടവക പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കുന്നുമംഗലം കുട്ടിക്കുടി പണിയ കോളനിയാണ് സംഭവം.

മാര്‍ച്ച് 23 വ്യാഴാഴ്ച ഉച്ചയ്ക്കാണ് പണിയ കോളനിയിലെ തൊപ്പി(80) മരണപ്പെട്ടത്. എന്നാല്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താനും, മൃതദേഹം കുളിപ്പിക്കാനും വെള്ളമില്ലാത്തതിനാല്‍ പിറ്റേദിവസമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്താന്‍ കഴിഞ്ഞത്. പ്രദേശത്തെ കിണറുകളും കുളങ്ങളും പൂര്‍ണ്ണമായി വറ്റിവരണ്ടിരിക്കുകയാണ്. ജലനിധി പദ്ധതിയില്‍ സ്ഥാപിച്ച പെപ്പുകളിലും വെള്ളമില്ല. ഒടുവില്‍ രണ്ടു കിലോമീറ്റര്‍ അകലെ നിന്നും തലച്ചുമടായി വെള്ളമെത്തിച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്.

വെള്ളമില്ലാത്തതിനാല്‍...

വെള്ളമില്ലാത്തതിനാല്‍...

മാര്‍ച്ച് 23 വ്യാഴാഴ്ചയാണ് പണിയ കോളനിയിലെ തൊപ്പി മരണപ്പെട്ടത്. കുന്നിന്‍മുകളിലുള്ള കോളനിയില്‍ കിണറുകളോ കുളങ്ങളോ ഇല്ല. സമീപത്തുള്ള കിണറുകളിലും കുളങ്ങളിലും വെള്ളമില്ല. പ്രദേശത്ത് കുടിക്കാന്‍ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. അന്ത്യകര്‍മ്മങ്ങള്‍ക്ക് വെള്ളം കിട്ടാനായി 24 മണിക്കൂറാണ് ബന്ധുക്കള്‍ കാത്തിരുന്നത്.

സഹായത്തിന് ആരുമെത്തിയില്ല...

സഹായത്തിന് ആരുമെത്തിയില്ല...

ജലനിധി പദ്ധതിയില്‍ സ്ഥാപിച്ച പെപ്പുകളിലൂടെയാണ് കോളനിയില്‍ വെള്ളം ലഭിച്ചിരുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പൈപ്പുകള്‍ തകരാറിലായതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി. മരണവീട്ടിലെത്തിയവര്‍ക്ക് കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വെള്ളമുണ്ടായിരുന്നില്ല. സഹായത്തിനായി ട്രൈബല്‍ പ്രമോട്ടര്‍മാരെയും, വാര്‍ഡ് മെമ്പറെയും ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്.

വെള്ളമെത്തിച്ചത് തലച്ചുമടായി...

വെള്ളമെത്തിച്ചത് തലച്ചുമടായി...

രണ്ടു കിലോമീറ്റര്‍ അകലെനിന്ന് തലച്ചുമടായി വെള്ളമെത്തിച്ച ശേഷമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്. മരണപ്പെട്ട് ഇരുപത്തിനാല് മണിക്കൂറോളം പിന്നിട്ട ശേഷമാണ് മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിഞ്ഞത്.

English summary
The Funeral became late due to water scarcity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X