വയനാട് തിരഞ്ഞെടുപ്പ് ഫലം: പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാല് ലക്ഷത്തിനും മുകളിലേക്കോ? ആദ്യ ഫലങ്ങള്‍ നല്‍കുന്ന സൂചന
കല്‍പ്പറ്റ: വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വയനാട്ടില്‍ മികച്ച ലീഡ് പിടിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. 13800 വോട്ടുകള്‍ക്കാണ് പ്രിയങ്ക ഗാന്ധി മുന്നിട്ട് നില്‍ക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു മുന്നില്‍. ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു യു ഡി എഫ്. ഈ തരത്തില്‍ ലീഡ് മുന്നോട്ട് പോകുകയാണെങ്കില്‍ കഴിഞ്ഞ തവണ രാഹുല്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്ക് പ്രിയങ്ക എത്തുമെന്നാണ് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നത്.

ഇത്തവണ അമേഠിയിലും വയനാടും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി അമേഠി നിലനിർത്തുകയായിരുന്നു. ഇതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാഹുലിന് പകരം ആര് എന്ന ചോദ്യം ഉയർന്നപ്പോള്‍ സംശയമേതുമില്ലാതെ പ്രിയങ്ക ഗാന്ധിയെന്ന് തീരുമാനിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചത് രാഷ്ട്രീയ എതിരാളികള്‍ നേരത്തെ വലിയ പ്രചരണം വിഷയമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി വരുന്നതോടെ ഈ ആക്ഷേപത്തിന്റെ മുനയൊടിയുമെന്ന വിലയിരുത്തലും അവരുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.
വയനാട്ടില്‍ ആദ്യമായി മത്സരത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്ക് 2019 ല്‍ 431770 വോട്ടെന്ന റെക്കോർഡ് ഭൂരപക്ഷമായിരുന്നു ലഭിച്ചത്. എന്നാല്‍ രണ്ടാം തവണ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവുണ്ടായി 2024 ല്‍ 36442 വോട്ടിന്റേയും ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ അവകാശപ്പെടുന്നത്. പോളിങ് കുറഞ്ഞത് തിരിച്ചടിയായെങ്കിലും ഏറ്റവും കുറഞ്ഞത് നാല് ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് കണക്കാക്കുന്നു.
അതേസമയം, നിർണ്ണായകമായ പാലക്കാട് തിരഞ്ഞെടുപ്പില്‍ അതിശക്തമായ പോരാട്ടമാണ് ബി ജെ പിയും യു ഡി എഫും തമ്മില്‍ നടക്കുന്നത്. തുടക്കം മുതല്‍ ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് സാധിച്ചിരുന്നു. എന്നാല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് തിരിച്ച് പിടിച്ചു. നാലാം റൗണ്ടില്‍ കാര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. നിലവില്‍ 960 വോട്ടിന്റെ ലീഡാണ് സി കൃഷ്ണകുമാറിനുള്ളത്.












Click it and Unblock the Notifications