പുഴക്കരയില്‍ ചെരുപ്പും ആത്മഹത്യാ കുറിപ്പും.. നാലംഗ കുടുംബത്തെ കാണാതായി!!
വയനാട്: വയനാട്ടില്‍ നാലംഗ കുടുംബത്തെ കാണാതായി. ചൂണ്ടേല്‍ ആനപ്പാറ സ്വദേശയിയാ നാരായണന്‍ കുട്ടി, ഭാര്യ ശ്രീജ, മക്കളായ സൂര്യ , സായൂജ് എന്നിവരെയാണ് കാണാതായത്. രാവിലെയോടെയാണ് ഇവരെ കാണാതായത്.
കുടുംബാംഗങ്ങളുടെ ചെരുപ്പും ഒരു കത്തും പുഴക്കരയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെരിപ്പിന് സമീപത്തായി മറ്റ് ചില സാധനങ്ങലും ഒരു കത്തും കണ്ടെത്തി. കത്തില്‍ നിന്നാണ് കാണാതായത് നാരായണനും കുടുംബവും ആണെന്ന് മനസിലായത്. അഗ്നിശമന സേനയും പോലീസും പുഴയില്‍ തിരച്ചില്‍ തുടരുകയാണ്













Click it and Unblock the Notifications