Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് തുരങ്കപാത നിര്‍മാണം മുന്നോട്ട്..! പച്ചക്കൊടി കാണിച്ച് ഹൈക്കോടതിയും

കൊച്ചി: വയനാട് തുരങ്കപാത നിര്‍മാണത്തിനെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയുമില്ലെന്നും എല്ലാ അനുമതികളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണം തുടങ്ങിയത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. തുരങ്ക പാത നിര്‍മാണത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

നിര്‍മാണം തടയണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

Tunnel Road

എന്നാല്‍ വിശദമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കി. ഇത് കോടതിയും അംഗീകരിച്ചു. ഇതില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയത്. നിര്‍മ്മാണ പ്രവൃത്തികള്‍ സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് തുരങ്കപാതയുടെ നിര്‍മ്മാണം ഏല്‍പ്പിച്ചിരിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് ഇത്തരം പാതകള്‍ നിര്‍മ്മിച്ച് മുന്‍പരിചയം ഉണ്ട് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും പറഞ്ഞു.

എന്നാല്‍ തുരങ്കപാത നിര്‍മാണത്തില്‍ തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണമെന്ന സംഘടനയുടെ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ അംഗീകരിച്ചതാണെങ്കിലും വിധിയില്‍ ഇക്കാര്യം ഒരു നിര്‍ദേശമായി ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് തുരങ്കപാത. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും വിഭവസമാഹരണത്തിലും ഉത്തരവാദിത്തത്തിലുമാണ് തുരങ്കപാത നിര്‍മാണം.

കേന്ദ്ര സര്‍ക്കാരും ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മിക്കുന്നത്. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം തുരങ്കപാതയുടെ നീള. തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും.

ചുരം ബദല്‍ പാത എന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തുരങ്കപാത പുതിയൊരു വ്യവസായ ഇടനാഴി കൂടിയാണ് തുറക്കുക. താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പാതയായിരിക്കും ഇത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രൊജക്ട് ലോഞ്ചിംഗ് നടത്തി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിനെയും വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് തുരങ്കപാത വരുന്നത്.

പാത യാഥാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ മേപ്പാടിയിലേക്കുള്ള ദൂരം 22 കിലോമീറ്ററായി കുറയും. 2025 ആഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നാലെ പ്രവൃത്തി ആരംഭിച്ചു. ഇരട്ട തുരങ്കപാതയില്‍ ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങളുമുണ്ടാകും. തുരങ്കത്തിനുള്ളില്‍ തീപിടിത്തമുണ്ടായാല്‍ അണയ്ക്കാനുള്ള ആധുനിക അഗ്‌നിശമന സംവിധാനം, പാതയിലെ ഓരോ ചലനവും നിരീക്ഷിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എന്നിവ ഉണ്ടാകും.

100 ലേറെ സിസിടിവികളുണ്ടാകും. മികച്ചനിലയിലുള്ള ടണല്‍ റേഡിയോ സിസ്റ്റവും ടെലിഫോണ്‍ സിസ്റ്റവും, ംടണല്‍ വെന്റിലേഷന്‍, ശബ്ദ സംവിധാനം, എസ്‌കേപ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയവയും തുരങ്കപാതയിലുണ്ടാകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡും ഉണ്ടായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+