കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരെ പെരുവഴിയിലാക്കി!എസ്എഫ്ഐ സമരത്തിന് ആളെ എത്തിക്കാൻ കെഎസ്ആർടിസിയുടെ പ്രത്യേക സർവ്വീസ്...

എസ്എഫ്ഐ അവകാശ പത്രിക സമർപ്പണത്തിന്റെ ഭാഗമായി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കാൻ,മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർത്ഥികൾക്കായാണ് കെഎസ്ആർടിസി പ്രത്യേക സർവ്വീസ് സംഘടിപ്പിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൽപ്പറ്റ: എസ്എഫ്ഐ സമരത്തിന് വിദ്യാർത്ഥികളെയെത്തിക്കാൻ സാധാരണ ട്രിപ്പ് മുടക്കി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തിയതായി ആക്ഷേപം. വയനാട് കൽപ്പറ്റ സബ് ഡിപ്പോ അധികൃതരാണ് യാത്രക്കാരെ പെരുവഴിയിലാക്കി എസ്എഫ്ഐ പ്രവർത്തകർക്കായി പ്രത്യേക സർവ്വീസ് നടത്തിയത്.

'അമ്പിളി എന്നെ ചതിച്ചു '!യുവമോർച്ച സെക്രട്ടറി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു'അമ്പിളി എന്നെ ചതിച്ചു '!യുവമോർച്ച സെക്രട്ടറി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

കൂടുതൽ സിനിമാക്കാരെ വിളിച്ചുവരുത്തി;ആന്റോയും പ്രസാദും എല്ലാം തുറന്നുപറഞ്ഞു?നാദിർഷയുടെ സുഹൃത്തുക്കളുംകൂടുതൽ സിനിമാക്കാരെ വിളിച്ചുവരുത്തി;ആന്റോയും പ്രസാദും എല്ലാം തുറന്നുപറഞ്ഞു?നാദിർഷയുടെ സുഹൃത്തുക്കളും

എസ്എഫ്ഐ അവകാശ പത്രിക സമർപ്പണത്തിന്റെ ഭാഗമായി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കാൻ,മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർത്ഥികൾക്കായാണ് കെഎസ്ആർടിസി പ്രത്യേക സർവ്വീസ് സംഘടിപ്പിച്ചത്. കൽപ്പറ്റയിൽ നിന്ന് രാവിലെ 9.40ന് മുണ്ടക്കൈയിലേക്കുള്ള സർവ്വീസ്, മേപ്പാടിയിൽ അവസാനിപ്പിച്ചായിരുന്നു കെഎസ്ആർടിസി എസ്എഫ്ഐയോട് സ്നേഹം കാണിച്ചത്. മുന്നറിയിപ്പില്ലാതെ മേപ്പാടിയിൽ സർവ്വീസ് അവസാനിപ്പിച്ചത് കാരണം മേപ്പാടിയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിയത്.

നടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപിനടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപി

എസ്എഫ്ഐ സമരത്തിന്...

എസ്എഫ്ഐ സമരത്തിന്...

അവകാശപത്രിക സമർപ്പണത്തിന്റെ ഭാഗമായി എസ്എഫ്ഐ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കാൻ, മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർത്ഥികൾക്കായാണ് കെഎസ്ആർടിസി പ്രത്യേക സർവ്വീസ് സംഘടിപ്പിച്ചത്.

മേപ്പാടിയിൽ സർവ്വീസ് റദ്ദാക്കി...

മേപ്പാടിയിൽ സർവ്വീസ് റദ്ദാക്കി...

രാവിലെ 9.40ന് കൽപ്പറ്റയിൽ നിന്നും മുണ്ടക്കൈയിലേക്ക് പോയ ബസാണ് മേപ്പാടിയിൽ സർവ്വീസ് അവസാനിപ്പിച്ചത്. ശേഷം ഇവിടെ നിന്നും എസ്എഫ്ഐ പ്രവർത്തകരെയും കയറ്റി ബസ് കൽപ്പറ്റയിലേക്ക് തിരിക്കുകയായിരുന്നു.

യാത്രക്കാർ പെരുവഴിയിൽ...

യാത്രക്കാർ പെരുവഴിയിൽ...

മുന്നറിയിപ്പില്ലാതെ സർവ്വീസ് ഇടയ്ക്ക് വെച്ച് റദ്ദാക്കിയതിനെ തുടർന്ന് മേപ്പാടിയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള യാത്രക്കാരാണ് പെരുവഴിയിലായത്.

വിദ്യാർത്ഥികൾ ഡിപ്പോയിലെത്തിയിരുന്നു...

വിദ്യാർത്ഥികൾ ഡിപ്പോയിലെത്തിയിരുന്നു...

കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ഡിപ്പോയിലെത്തി ബസുകളുടെ സമയക്രമവും വിശദാംശങ്ങളും അന്വേഷിച്ചിരുന്നു. തുടർന്ന് ജീവനക്കാരുമായി ഉണ്ടാക്കിയ ധാരണയെ തുടർന്നാണ് കെഎസ്ആർടിസി എസ്എഫ്ഐയ്ക്കായി പ്രത്യേക സർവ്വീസ് നടത്തിയത്.

എഴുപതോളം വിദ്യാർത്ഥികൾ...

എഴുപതോളം വിദ്യാർത്ഥികൾ...

നൂറോളം വിദ്യാർത്ഥികളുണ്ടാകുമെന്നാണ് എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ എഴുപതോളം വിദ്യാർത്ഥികൾ മാത്രമാണ് മേപ്പാടി പോളിടെക്നിക്കിൽ നിന്നും ബസിൽ കയറിയത്. വിദ്യാർത്ഥികളുമായി കൽപ്പറ്റയിലേക്ക് പോയ ബസ് അവിടെ നിന്നും മാനന്തവാടിയിലേക്കുള്ള ട്രിപ്പ് പൂർത്തിയാക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം ശക്തം...

പ്രതിഷേധം ശക്തം...

എസ്എഫ്ഐ പ്രവർത്തകർക്കായി മുന്നറിയിപ്പില്ലാതെ ട്രിപ്പ് റദ്ദാക്കി പ്രത്യേക സർവ്വീസ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

കെഎസ്ആർടിസിയുടെ വിശദീകരണം...

കെഎസ്ആർടിസിയുടെ വിശദീകരണം...

എന്നാൽ എസ്എഫ്ഐ പ്രവർത്തകർക്കായി ട്രിപ്പ് റദ്ദാക്കിയിട്ടില്ലെന്നാണ് കെഎസ്ആർടിസി ഡിപ്പോ അധികൃതരുടെ വിശദീകരണം. വിദ്യാർത്ഥികൾ മുൻകൂട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രത്യേക സർവ്വീസ് നടത്തിയതെന്നും അധികൃതർ പറഞ്ഞു.

English summary
wayanad;ksrtc conducted special service for sfi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X