വയനാടിനായി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക കൈമാറി ഏഴാം ക്ലാസുകാരന്‍
മലപ്പുറം: ഉരുൾപൊട്ടൽ വയനാടിന് കനത്ത നഷ്ടമാണ് വരുത്തിയത്. നിരവധി പേർക്ക് ജീവൻ നഷ്ടമായി, പരിക്ക് പറ്റി, വീട് നഷ്ടമായി അങ്ങനെ വലിയ നഷ്ടങ്ങളാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ഓരോരുത്തരും തങ്ങളാൾ കഴിയുന്ന സഹായം വയനാടിന് വേണ്ടി ചെയ്യുന്നുണ്ട്. സാധാരണക്കാരും സിനിമാ താരങ്ങളുമൊക്കെ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ ചെയ്യുന്നുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക നൽകിയിരിക്കുകയാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷഹദ് എന്ന മിടുക്കൻ.
എന്റെ ഉപ്പച്ചി കുറച്ച് ദിവസമായി ഇവിടെ രക്ഷാപ്രവർത്തനത്തിന് ഉണ്ട്. ഉപ്പച്ചി ഇവിടത്തെ ഓരോ അവസ്ഥ വിളിച്ച് പറയും ന്യൂസിവും കാണും. അപ്പോൾ എനിക്ക് വിഷമം തോന്നി. എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ഈ സ്വരൂപിച്ചത് കൊടുക്കലാണ്, ഞാനത് ചെയ്യുന്നത്. എന്റെ അനിയത്തിക്ക് എന്തെങ്കിലും വാങ്ങിച്ച് കൊടുക്കാൻ വെച്ചതാണ്. അനിയത്തിയോട് പറഞ്ഞു, അവൾ സമ്മതിച്ചു, മുഹമ്മദ് ഷഹദ് പറഞ്ഞു.
{image-shagad211-1722938054.jpg malayalam.oneindia.com
ഇവിടെ ഉണ്ടാവുന്ന ഓരോ വിഷമ ഘട്ടവും രാത്രി വീട്ടിലേക്ക് വിളിക്കുമ്പോൾ പറയാറുണ്ട്. അത് കേൾക്കുമ്പോൾ അന്ന് മുതൽ പറയുന്നുണ്ട് വാപ്പച്ചി എന്റെ കയ്യിൽ സ്വരൂപിച്ച കുറച്ച പൈസ ഉണ്ട് അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഒരു അവസരം ഉണ്ടാക്കി തരുമോ എന്ന് ആദ്യം ഞാൻ മൈന്റ് ചെയ്തിരുന്നില്ല, സ്ഥിരമായി പറഞ്ഞ് തുടങ്ങിയപ്പോൾ മോന്റെ ആഗ്രഹം ശരിയാക്കാം എന്ന് പറഞ്ഞു. അങ്ങനെ മോനെയും കൂട്ടി ഇങ്ങോട്ട് വന്നതാ.
ഇവിടുത്തെ കാര്യം കേട്ടപ്പോൾ മനസ്സ് ഭയങ്കര വിഷമമായി. അവിടുത്തെ കുട്ടികളെ കാണണമെന്ന് പറഞ്ഞു. കുട്ടികളെ കണ്ടു. ഇനി ഇത് ഉത്തരവാദിത്തപ്പെട്ടവരെ ഏൽപ്പിക്കണം, ഷഹദിന്റെ ഉപ്പ പറഞ്ഞു. ഷഹദിന്റെ പ്രവൃത്തിയെ മന്ത്രി ബാലഗോപാൽ അഭിനന്ദിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ ഇത്തരം കാര്യങ്ങളിൽ സഹായിക്കുന്നു എന്നത് നമുക്ക് സന്തോഷവും ആവേശവും നൽകുന്നു, മുഹമ്മദ് ഷഹദിനെ മാതൃകപരമായ പ്രവർത്തനത്തിന് അഭിന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമൊക്കെ സഹായം എത്തുന്നുണ്ട്. വയനാട്ടിലെ രക്ഷാപ്രവർത്തനം എട്ടാം ദിവസമാണ്.
40 സംഘങ്ങളായി 1500 പേരാണ് തിരച്ചിൽ നടത്തുന്നത്. പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമായാണ് തിരച്ചിൽ.












Click it and Unblock the Notifications