Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണീർക്കരയായി വയനാട്: സംസ്ഥാനത്തെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ച് സർക്കാർ

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച നിർദേശം നല്‍കിയത്. അതേസമയം ചൂരല്‍മലയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും മുണ്ടക്കൈയിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ എത്താന്‍ സാധിച്ചിട്ടില്ല. എന്‍ ഡി ആര്‍ എഫിന്റെ ഒരു സംഘം ഇവിടേക്ക് എത്തിയെന്നവിവരമുണ്ടെങ്കിലും റോഡ് മാര്‍ഗം ആളുകളെ പുറത്തെത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ദുരന്തത്തില്‍ ഇതുവരെ 60 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതില്‍ റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെൽത്ത് സെന്റർ (32), വിംസ് (7), വൈത്തിരി താലൂക്ക് ആശുപത്രി (1), നിലമ്പൂർ ആശുപത്രി (8), മലപ്പുറം ചുങ്കത്തറ ആശുപത്രി (1) എന്നിവിടങ്ങളിലാണ് മൃതദേഹങ്ങളുള്ളത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

wayanad-landslide-govt

അതേസമയം, വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം:

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 8075401745 .സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 9995220557, 9037277026, 9447732827

അടിയന്തര സാഹചര്യത്തില്‍ ജില്ലയില്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍:

ടോള്‍ ഫ്രീ നമ്പര്‍ : 1077

ജില്ലാ തലം: 04936 204151, 9562804151, 8078409770. ബത്തേരി താലൂക്ക് : 04936 223355,04936 220296 6238461385

മാനന്തവാടി താലൂക്ക് : 04935 241111, 04935240231, 9446637748

വൈത്തിരി താലൂക്ക്: 04936 256100, 8590842965, 9447097705

വയനാട് ചൂരല്‍മലയില്‍ കണ്‍ട്രോള്‍ റൂം:

ചൂരല്‍മലയില്‍ താലൂക്ക് തല ഐ.ആര്‍എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

ഡെപ്യൂട്ടി കളക്ടര്‍- 8547616025

തഹസില്‍ദാര്‍ വൈത്തിരി - 8547616601

കല്‍പ്പറ്റ ജോയിന്റ് ബി. ഡി. ഒ ഓഫീസ് - 9961289892

അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ - 9383405093

അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ - 9497920271

വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688

പി.ആര്‍.ഡി. മീഡിയ കണ്‍ട്രോള്‍ റൂം

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പി.ആര്‍.ഡി. ഡയറക്ടറേറ്റില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും ആരംഭിച്ചു. വയനാട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സര്‍ക്കാരില്‍നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും കണ്‍ട്രോള്‍ റൂം വഴി ലഭിക്കും.

വയനാട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 0483-2734387

സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂം സെക്രട്ടറിയേറ്റ് : 0471 2327628, 2518637

വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍:

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജം. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വയനാട് 94479 79075 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് വയനാട്)

91884 07545 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, സൗത്ത് വയനാട്)

91884 07544 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, നോര്‍ത്ത് വയനാട്)

9447979070 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍)
നിലമ്പൂര്‍

91884 07537 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, നിലമ്പൂര്‍ സൗത്ത്)

94479 79065 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് നിലമ്പൂര്‍)

94479 79060 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+