Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ചെങ്ങായി വീണ്ടും ഞെട്ടിക്കുകയാണല്ലോ'; ആസിഫ് വയനാടിന് എന്ത് കൊടുത്തുവെന്ന് ചോദിക്കുന്നവരോട്,ഇതാണ് ആ മനസ്

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ പകച്ച് നിൽക്കുകയാണ് വയനാട്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് ,ഇതുവരെ സ്വരുക്കൂട്ടിയതെല്ലാം കൈവിട്ട് പോയതിന്റെ പിടച്ചിലിൽ ആണ് പലരും. ഇനി എന്ത് എന്ന ചോദ്യമാണ് ഇവർക്ക് മുന്നിൽ ഉള്ളത്.

ഈ സമയത്ത് വയനാടിനെ ചേർത്ത് പിടിച്ച് നിരാലംബരായ മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരവധി പേർ ദുരിതബാധിതർക്ക് സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. സിനിമ മേഖലയിൽ ഉള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്. നമ്മുടെ പ്രീയപ്പെട്ട താരങ്ങളെല്ലാം തന്നെ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ ആസിഫ് അലിയും വയനാടിന് കൈത്താങ്ങായി വന്നിരിക്കുകയാണ്.

wayanadasif

സി എം ഡി ആർ എഫിലേക്ക് സംഭാവന നൽകിയ കാര്യം ആസിഫ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എന്നാൽ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തമായി തുക മറച്ച് കൊണ്ടാണ് സംഭാവന നൽകിയ കാര്യം ആസിഫ് പങ്കുവെച്ചത്. ആസിഫിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

മന്ത്രിമാരായ എംബി രാജേഷ്, പിഎ മുഹമ്മദ് റിയാസ് എന്നിവരെല്ലാം സ്നേഹം പങ്കുവെച്ചിട്ടുണ്ട്. 'കൊടുക്കുന്നത് എത്ര എന്നത് താനും ദൈവവും അറിഞ്ഞാൽ മതി അതാണ് ഇദ്ദേഹത്തിൻ്റെ പോളിസി', എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'തുക കാണിക്കാതിരുന്നത് തന്നെ നല്ല കാര്യം.. എത്ര കൊടുത്തു എന്നതിലല്ലല്ലോ.... ഒപ്പമുണ്ട് എന്നതാണല്ലോ', എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. 'ഡിയർ ആസിഫ് തങ്കിൾ എത്ര അയച്ചതന്ന് ആർക്കും അറിയില്ല .പക്ഷെ എത്ര ആയലും അതു ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസമായിരിക്കട്ടെ', 'ഈ ചെങ്ങായി വീണ്ടും വീണ്ടും ഞെട്ടിക്കാണല്ലോ','നിങ്ങളുടെ ചിരിപോലെ നിങ്ങളുടെ മനസും', 'കൊടുക്കരുത് എന്ന് പറയുന്നവരും കൊടുക്കുന്ന ആളുകളും തമ്മിലാണ് മത്സരം, നമ്മൾ ജയിക്കുക തന്നെ ചെയ്യും', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം മലയാള താരങ്ങളായ മമ്മൂട്ടി-20 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം രൂപ ,ദുൽഖർ സൽമാൻ 15 ലക്ഷം, അന്യഭാഷ താരങ്ങളായ സൂര്യ 25 ലക്ഷം,കാര്‍ത്തി 15 ലക്ഷം ,ജ്യോതിക 10 ലക്ഷം, കമല്‍ ഹാസന്‍ 25 ലക്ഷം, രശ്മിക മന്ദാന-10 ലക്ഷം എന്നിങ്ങനെയാണ് സിനിമ മേഖലയിൽ നിന്നുള്ളവർ നൽകിയ സംഭാവനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+