ദുരിതാശ്വാസനിധിയിലേക്ക് ധൈര്യമായി പണമയച്ചോളൂ; എല്ലാം സുതാര്യം, കണക്കുകള്‍ ഇതാ
തിരുവനന്തപുരം: സംസ്ഥാനം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമായി മാറിയിരിക്കുകയാണ് വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍. ഒരുമിച്ച് ജീവിച്ചിവരും ഒരായുഷ്കാലം മുന്‍പ് സമ്പാദിച്ചതുമെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഒരുപറ്റം മനുഷ്യര്‍. ഒരു ഗ്രാമം തന്നെ ഇല്ലാതാകുകയും മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് ഒഴുകിയെത്തിയതിന്റേയും വാര്‍ത്തകളാണ് ചുറ്റും.
ജീവന് നഷ്ടപ്പെട്ടവരെ തിരികെ എത്തിക്കാന്‍ കഴിയില്ലെങ്കിലും അതിജീവിച്ചവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റേണ്ടത് അത്യാവശ്യമാണ്. പലതരത്തിലുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നുമുണ്ട്. അതിനിടെ മുഖ്യമന്ത്രി ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും വേണ്ടി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം എന്നാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ നടക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നില്ല എന്നും വലിയ തിരിമറികള്‍ നടക്കുന്നു എന്നുമാണ് പ്രചരണം. ഇതുമൂലം ജനങ്ങളില്‍ ചിലരിലെങ്കിലും ആശങ്കയുണ്ടായിട്ടുണ്ട്. എന്നാല്‍ തീര്‍ത്തും തെറ്റായ ഒരു പ്രചരണം മാത്രമാണിത്.
ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നതും ചെലവാക്കുന്നതുമായി ഓരോ രൂപയും കൃത്യമായ ഓഡിറ്റിംഗിലൂടെയാണ് കടന്ന് പോകുന്നത്. മാത്രമല്ല പരിപൂര്‍ണ്ണമായും സുതാര്യവുമായ ഫണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. 2018 ലെ ഒന്നാം പ്രളയ കാലം തൊട്ടാണ് ദുരിതാശ്വാസനിധിയിലേക്ക് വ്യാപകമായി സഹായം എത്തിയത്. 2019 ലെ പ്രളയകാലത്തും ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തി.
ഈ രണ്ട് വര്‍ഷങ്ങളിലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് വന്ന തുകയും ചെലവാക്കിയ തുകയും തമ്മിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ എത്രത്തോളം സുതാര്യമാണ് ഇത് എന്ന് വ്യക്തമാകും. 2018 ജൂലൈ 27 മുതല്‍ 2020 മാര്‍ച്ച് 26 വര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 4970 കോടി രൂപയാണ്. ഇതില്‍ 4724.83 കോടി രൂപയും പ്രളയബാധിതര്‍ക്ക് അനുവദിച്ചു.

ഇക്കാലയളവില്‍ പൊതുജനങ്ങളില്‍ നിന്ന് ഇലക്ട്രോണിക് പെയ്മെന്റ് വഴി 230 കോടി രൂപയും മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴിയും പെന്‍ഷന്‍കാരുടെ സാലറി ചാലഞ്ച്, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുമായി 3013.32 കോടി രൂപയും ദുരിതാശ്വാസ നിധിയിലെത്തി. ജീവനക്കാരുടെ സാലറി ചാലഞ്ചിലൂടെ 1246.98 കോടിയും ഫെസ്റ്റിവല്‍ അലവന്സിലൂടെ 117.69 കോടിയും ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു.
കെയര്‍ ഹോം പദ്ധതിക്കായി സംസ്ഥാന സഹകരണ വകുപ്പ് 52.69 കോടി രൂപ സമാഹരിച്ച് നല്കി. മദ്യവില്പനയിലെ അധിക നികുതി ചുമത്തിയതിലൂടെ 308.68 കോടിയും ലഭിച്ചു. ഇങ്ങനെ ലഭിച്ച 4970.29 കോടി രൂപയില്‍ 2023 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 4724.83 കോടി രൂപയാണ് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. 2018-ലെ പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി 6200 രൂപ വീതം നല്‍കിയിരുന്നു.
ഇങ്ങനെ 457.58 കോടി രൂപയാണ് അനുവദിച്ചത്. വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക ധനസഹായം നല്‍കിയത് വഴി 2503.51 കോടി രൂപ ചെലവായി. പ്രളയബാധിതര്‍ക്ക് കിറ്റ് നല്‍കാനായി കേരള സിവില്‍ സപ്ലൈസ് കോര്പറേഷന് 54.46 കോടി രൂപ അനുവദിച്ചു. കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് വഴി 54 കോടി രൂപയും പ്രളയബാധിതര്‍ക്ക് അരി വിതരണം ചെയ്യാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് 9.4 കോടി രൂപയും അനുവദിച്ചു.

ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍ വഴി 85.6 കോടി, കെയര്‍ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നല്‍കാനായി 52.69 കോടി, കുടുംബശ്രീക്കായി 336 കോടി രൂപ, ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി 26.3 കോടി രൂപ എന്നിങ്ങനേയും നീക്കി വെച്ചു. ചെലവഴിച്ച തുകയുടെ വിശദവിവരങ്ങള്‍ അറിയുന്നതിനായി https://donation.cmdrf.kerala.gov.in/index.php/Settings/transparency#expenditure സന്ദര്‍ശിക്കാം
ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ഫണ്ട് കൈകാര്യം ചെയ്യാനുള്ള ചുമതല. എന്നാല്‍ ഫണ്ട് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്. അതായത് ദുരിതാശ്വാസ നിധി ബാങ്ക് അക്കൗണ്ടിന്റെ ചുമതലയുള്ള ധനകാര്യ സെക്രട്ടറിക്ക് പോലും ഇഷ്ടാനുസരണം പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല എന്ന് സാരം. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മാത്രമേ ഇത് സാധ്യമാകൂ.

ലഭിച്ച തുക കൈകാര്യം ചെയ്ത രീതി എന്നീ വിവരങ്ങള്‍ എല്ലാം സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. മാത്രമല്ല വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാലും ജനങ്ങള്‍ക്ക് വിവരം അറിയാം. ഈ ഫണ്ടുകള്‍ കണ്ട്രോളര് ആന്‍ഡ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിനും സംസ്ഥാന നിയമസഭയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications