മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസ ധനമായി 4 കോടി അനുവദിച്ചു, പ്രദേശത്ത് സൗജന്യ റേഷന്‍ നൽകും
തിരുവന്തപുരം:മുണ്ടക്കൈ- ചൂരൽമല- അട്ടമല ഉൾപ്പെട്ടിലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർ നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാമ ദുരന്ത പ്രതികരണ നിനിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.
അതേ സമയം, വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻ കടകളിലെ മുഴുവൻ ഗുണഭോക്തക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണമായും സൗജന്യമായി നൽകുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ അറിയിച്ചു.

മുൻഗണന വിഭാഗക്കാർക്ക് നിലവിൽ സൗജ്യന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകിവരുന്നത്. ദുരിതബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
അതേ സമയം, നിലവിൽ 93 ദുരിതാശ്വാസ ക്യാമ്പിലായി 10,042 പേർ താമസിക്കുന്നുണ്ട്. ചൂരൽമലയിലെ 10 ക്യാമ്പിലായി 1707 പേർ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ മികച്ച രീതിയിൽ പുനരധിവസിപ്പിക്കുന്നതിനാണ് മുൻഗണന. കൂടുതൽ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗൺഷിപ്പ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ച് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകിരക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായി തന്നെ വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ച മാറ്റം ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡി എൻ എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോൾ അവരുടെ സാമ്പിളുകൾ കൂടി എടുത്ത് ഡിഎൻഎ പരിശോധന നടത്തിയാൽ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാൻ കഴിയുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് എടുക്കുമ്പോൾ മാനസികമായി അവരെ സജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പ് മാനദണ്ഡങ്ങൾ തയ്യാറാക്കി. ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്കയും വലിയ രീതിയിൽ അനുഭവിക്കുന്നവരെ മാനസികമായി അതിന് സജ്ജമാക്കുകയും അവരുടെ ഹൃദയവിചാരങ്ങൾക്കൊപ്പം നിന്നുകൊണ്ട് എന്താണ് പരിശോധന എന്നുള്ളതും എന്താണതിൻ്റെ പ്രാധാന്യം എന്നുള്ളതും വളരെ സൗമ്യമായി പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications