സല്യൂട്ടടിക്കാം വയനാട്ടിലെ ഈ 'ഐഡിയൽ' രക്ഷാപ്രവർത്തനത്തിന്;നേപ്പാളിൽ വരെ രക്ഷാകരം നീട്ടിയ മലയാളി കൂട്ടായ്മ
ചുറ്റുമുള്ളതിനെയെല്ലാം ഞൊടിയിടയിൽ വലിച്ചുകൊണ്ടുപോവാൻ തക്കം ശേഷിയിൽ കുത്തിയൊഴുകുന്ന പുഴ തൊട്ടടുത്ത്, കലിയടങ്ങാതെ പെയ്യുന്ന മഴയിൽ ഏത് നിമിഷവും ഇടിഞ്ഞേക്കാവുന്ന മലകളും മൺകൂനകളും മറുവശത്ത്, ഒപ്പം മുട്ടോളം ചളിയിൽ ഒരടി പോലും മുന്നോട്ടുനീങ്ങാൻ കഴിയാത്ത അവസ്ഥയും. എന്നിട്ടും അവർ പിന്മാറിയില്ല. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ജീവിതത്തിൽ അന്നേവരെ കാണാത്തവരെ ജീവിതത്തിലേക്ക് കൈപിടിക്കാനായി അവർ കൈകോർത്തപ്പോൾ അക്ഷരാർത്ഥത്തിൽ മനുഷ്യനെന്ന വാക്കിനെ അന്വർത്ഥമാക്കി.
വയനാട്ടെ ദുരന്തത്തിന്റെ വ്യാപ്തി അൽപ്പമെങ്കിലും കുറയ്ക്കാനായത് രക്ഷാപ്രവർത്തകരുടെ സമയബന്ധിതമായ ഇടപെടലാണ്. എല്ലാ നഷ്ടപ്പെട്ടവർക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും അവസാനമായി ഒരുനോക്കുകാണാൻ സാധിച്ചത് രക്ഷാപ്രവർത്തകരുടെ കൈമെയ് മറന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ്. അക്കൂട്ടത്തിൽ മുൻ നിരയിലാണ് ഐഡിയിൽ റിലീഫ് വിംഗ് എന്ന സന്നദ്ധ സംഘടന . നേപ്പാൾ ഭൂകമ്പമടക്കമുള്ള രാജ്യത്തിനകത്തേയും പുറത്തേയും വലിയ ദുരന്ത മുഖങ്ങളിലെത്തി രക്ഷാപ്രവർത്തനം നടത്തിയതിന്റെ അനുഭവ സമ്പത്തോടെയാണ് വയനാട്ടെ രക്ഷാപ്രവർത്തനത്തിൽ ഐഡിയൽ റിലീഫ് വിംഗ് രംഗത്തിറങ്ങിയത്.

നൂറ് വീതം അംഗങ്ങളാണ് സംഘടനയുടെ ഭാഗമായി ഓരോ ദിവസവും മാറമാറി രക്ഷാപ്രവർത്തനത്തില ഏർപ്പെട്ടിരിക്കുന്നത്. ദുരന്തം ഉണ്ടായന്ന് പുലർച്ചെ അഞ്ച് മണിയോടെ തന്നെ മലപ്പുറത്തുള്ള ഐആർഡബ്ല്യു അംഗങ്ങൾ ഇവിടെ എത്തിയിരുന്നതായി മല്ലപ്പുറം ജില്ലാ കോഡിനേറ്റർ ബഷീർ ഷർഖി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. 'ആദ്യ ദിവസം മുണ്ടക്കൈയിൽ നിന്ന് 16 മൃതശരീരങ്ങളാണ് ഞങ്ങൾ കണ്ടെടുത്തത്. കുറെ മൃതദേഹങ്ങൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ വൈകീട്ടോടെ അവിടെ കാഴ്ച മറഞ്ഞതിനാൽ താഴേക്ക് ഇറങ്ങേണ്ടി വന്നു. പിന്നീട് അടുത്ത ദിവസമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ന് രാവിലെ മുതൽ പരിശോധിച്ചപ്പോൾ കിട്ടിയത് ഒരു മൃതദേഹമാണ്. 12 വയസുകാരി പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇനിയും കുഴിച്ച് പരിശോധിക്കുന്നത് കൊണ്ട് കാര്യമില്ലെന്നാണ് തോന്നുന്നത്. മൃതദേഹങ്ങൾ ഒലിച്ചുപോകാനുള്ള സാധ്യത ഏറെയാണ്. സൈന്യം, പോലീസ്, ഫയർ ആന്റ് റെസ്ക്യൂ, എൻഡിആർഎഫ്, മറ്റ് സന്നദ്ധസംഘടനകൾ അടക്കമുള്ളവർ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്, ബോഡി കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തിരച്ചിലിൽ ഉള്ളുലയ്ക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ശരീരഭാഗങ്ങൾ മാത്രം കിട്ടിയിട്ടുണ്ട്. ചിലരുടെ ശരീരഭാഗങ്ങൾ ഇല്ലാതെ മൃതദേഹം ലഭിച്ചിട്ടുണ്ട്. എന്നാൽ സംഘടനാംഘങ്ങൾ ഇത്തരം നിരവധി അനുഭവങ്ങളിലൂടെ കടന്ന് പോയവരായതിനാൽ പതറാതെ പിടിച്ചുനിൽക്കാനായി. അതിഭീകരം തന്നെയാണ് ഇവിടുത്തെ അവസ്ഥ. വളരെയേറെ കഷ്ടപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. 400 ഓളം വീടുകൾ ഒലിച്ചുപോയി, 300ൽ അധികം മരണങ്ങൾ, ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. പുതുമലയിൽ 100 ഏക്കർ വിസ്തൃതിയുള്ള മുത്തപ്പൻമലയാണ് താഴേക്ക് ഇറങ്ങി വന്നത്. അതിനൊരു പരിമിതി ഉണ്ടായിരുന്നു. ഒരു പ്രത്യേക സ്ഥലത്തേയായിരുന്നു അപകടം ബാധിച്ചത്. എന്നാൽ മുണ്ടക്കൈയിൽ വളരെ വിശാലമായൊരു പ്രദേശത്തെ തൂത്തുതുടച്ചാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടി മുണ്ടക്കൈയിലും ചൂരൽമലയിലും എത്തി പരിധിയില്ലാത്ത സ്ഥലത്ത് കൂടിയാണ് ഭൂമി ഒലിച്ചുപോയത്. പുത്തുമലയിൽ 20 ദിവസത്തോളമാണ് ഐആർഡബ്ല്യു അംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. സർക്കാർ സംവിധാനങ്ങൾ തിരച്ചിൽ തുടരുന്നതുവരെ ഇവിടേയും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാനാണ് തീരുമാനം', അധ്യാപകൻ കൂടിയായ ബഷീർ ഷർഖി വ്യക്തമാക്കി.
ഐഡിയിൽ റിലീഫ് വിംഗ്
1992 ൽ രൂപീകരിച്ച ഈ സംഘടനയിൽ നിലവിൽ 750 അംഗങ്ങൾ ആണ് ഉള്ളത്. 250 ഓളം സ്ത്രീകളും 500ൽ അധികം പുരുഷൻമാരും ഉണ്ട്. അധ്യാപകർ, എഞ്ചിനിയർമാർ, ഡോക്ടർമാർ, തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് സംഘടനയുടെ അംഗങ്ങൾ. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമെല്ലാം ദുരന്തമുഖങ്ങളിൽ ഇവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് ഭൂകമ്പം അടക്കമുള്ളവയിൽ പ്രവർത്തകർ ഭാഗമായിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications