Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസനിധിയിലേക്ക് ഞാനും സംഭാവന നല്‍കി; സുധാകരന്‍ പറഞ്ഞത് ശരിയായില്ലെന്ന് ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പ്രതികരണം ശരിയായില്ല എന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വണ്‍ഇന്ത്യ മലയാളത്തോട്. താനും ഒരു മാസത്തെ പെന്‍ഷന്‍ തുക വയനാടിന്റെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കിയതിനെതിരെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ കൈയില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസിന് പണം സ്വരൂപിക്കാന്‍ ഫോറമുണ്ടെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

Landslide

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും വയനാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്നായിരുന്നു ഇതിന് ന്യായീകരണമായി സുധാകരന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് എം എം ഹസന്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കെ പി സി സി പ്രസിഡന്റ് കൊടുത്ത പ്രസ്താവന ശരിയാണ് എന്ന് തനിക്ക് തോന്നുന്നില്ല എന്നും നേരിട്ട് കൊടുക്കുന്നവര്‍ക്ക് വേണമെങ്കില്‍ കൊടുക്കാം എന്നും അദ്ദേഹം പറഞ്ഞു.

'പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുണ്ടല്ലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ യു ഡി എഫ് പ്രവര്‍ത്തകരും സഹായം ചെയ്ത് കൊടുക്കണം എന്ന്. പ്രതിപക്ഷ നേതാവ് തന്നെ ഏതായാലും ഇതിന് വേണ്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ഞാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെ ഒരു മാസത്തെ പെന്‍ഷന്‍ കൊടുത്തിട്ടുണ്ട്,' അദ്ദേഹം വ്യക്തമാക്കി. നേരത്തെ രമേശ് ചെന്നിത്തലയും വി ഡി സതീശനും സുധാകരന്റെ നിലപാട് തള്ളി രംഗത്തത്തിയിരുന്നു.

സുധാകരന്റെ പ്രസ്താവനയോട് തനിക്ക് പ്രതികരിക്കാനില്ലെന്നും ജനങ്ങള്‍ ഇതൊക്കെ മനസിലാക്കട്ടെയെന്നേ പറയാനുള്ളൂ എന്നുമായിരുന്നു ചെന്നിത്തല വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞത്. വയനാട്ടില്‍ താന്‍ നേരിട്ട് കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണ് എന്നും അവിടെയുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമയായതിനാലാണ് ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നല്‍കിയത് എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.

സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സമയമല്ല ഇത് എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കണം എന്നും അതേസമയം ദുരിതാശ്വാസ നിധി സംബന്ധിച്ച് സര്‍ക്കാര്‍ കുറച്ചു കൂടി വ്യക്തത വരുത്തുകയാണ് വേണ്ടത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+