'ഞങ്ങളുടെ എളിയ പരിശ്രമം'; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പേളിയും ശ്രീനിഷും
കൊച്ചി: വയനാട് ഉരുൾപൊട്ടൽ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധിപേർ മരണപ്പെട്ടു. നിരവധിപേർക്ക് പരിക്ക് പറ്റി, പ്രിയപ്പെട്ടവരെയും വീടും നഷ്ടമായി. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. ഉരുൾപൊട്ടലിൽ ആടിയുലഞ്ഞ വയനാട് കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ചേർത്ത് പിടിക്കുകയാണ. തങ്ങളാൽ കഴിയുന്ന സഹായം എല്ലാവരും ചെയ്യുന്നുണ്ട്.
സാധാരണക്കാരും സിനിമാ താരങ്ങളുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോൾ പേളിയും ശ്രീനിഷും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയാെരു തുക സംഭവാന ചെയ്തിരിക്കുകയാണ്. 5 ലക്ഷം രൂപയാണ് സംഭവാന ചെയ്തിരിക്കുന്നത്. സംഭവാന ചെയ്ത വിവരം പേളി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ദുരന്തമുഖത്ത്, ദയയുടെ ഓരോ പ്രവൃത്തിയും തിളങ്ങുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അങ്ങേയറ്റം പ്രയാസകരമായിരുന്നു, സന്നദ്ധപ്രവർത്തകർ, രക്ഷാപ്രവർത്തകർ, സൈന്യം, അഗ്നിശമനസേന, ആരോഗ്യ പ്രവർത്തകർ, ഗവൺമെൻ്റ്, നമ്മുടെ ആളുകൾ എന്നിവരുടെ ശ്രമങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു.
ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും നമ്മുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങൾ സംഭാവന ചെയ്യുന്നു. എത്ര ചെറുതാണെങ്കിലും ഓരോ പൈസയും വിലപ്പെട്ടതാണ്. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം, ജീവിതം പുനർനിർമ്മിക്കാൻ സഹായിക്കാം, പേളിയും ശ്രീനിഷും കുറിച്ചു.
നിരവധിപേരാണ് പേളിയേയും ശ്രീനിഷിനെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഞങ്ങൾക്ക് ഉറപ്പായിരുന്നു ചേച്ചി ഇതുപോലെ സഹായവുമായി രംഗത്ത് വരുമെന്നത് എന്നാണ് പോസ്റ്റിന് വരുന്ന കമന്റുകൾ. വയനാടിന് വേണ്ടി സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് നേരത്തെയു പേളി പോസ്റ്റ് പങ്കുവെച്ചിരുന്നു.
വയനാടിന് വേണ്ടി നമുക്ക് ഒന്നിക്കാം. ഓരോ സംഭാവനയും പ്രധാനമാണ്. വീടും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവർക്ക് ധനസഹായം നിർണായകമാണ്. അവരുടെ ജീവിതം ക്രമേണ പുനർനിർമ്മിക്കുന്നതിന് ഈ ഫണ്ട് അവരെ സഹായിക്കുന്നു. എല്ലാ ഇടപാടുകളിലും സുതാര്യത ഉറപ്പാക്കുമെന്ന് കേരള സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാണ് പേളി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നത്.
നിരവധി താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ഫഹദ്സ നസ്രിയ, ആസിഫ് അലി, ദുൽഖർ തുടങ്ങിയ മലയാളി താരങ്ങളും സൂര്യ, ജ്യോതിക, കാർത്തി, വിക്രം, കമൽ ഹാസൻ തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.












Click it and Unblock the Notifications