Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുള്‍പൊട്ടല്‍: ചാലിയാറില്‍ നിന്ന് ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്തിയേക്കുമെന്ന് പിവി അന്‍വര്‍

നിലമ്പൂര്‍: മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 35 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട് എന്ന് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍. 26 പേരുടേത് എന്ന് സംശയിക്കുന്ന ശരീരഭാഗങ്ങളും വീണ്ടെടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങളും ശരീരഭാഗങ്ങളും മുണ്ടക്കൈയില്‍ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി 38 ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് എന്നും അന്‍വര്‍ അറിയിച്ചു. ചാലിയാറില്‍ നിന്ന് ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചാലിയാറില്‍ മുണ്ടേരിക്ക് മുകള്‍ഭാഗത്തുള്ള
വനപ്രദേശത്ത് തിരച്ചില്‍ നടത്താന്‍ ദൗത്യസംഘം പുറപ്പെട്ടിട്ടുണ്ട്. അതേസമയം ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 166 ആയി ഉയര്‍ന്നു.

landslide

ഇതില്‍ 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 123 മരണങ്ങള്‍ ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. പരിക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ ശസ്ത്രക്രിയ വേണ്ടവരും ഉണ്ട്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു.

സൈന്യത്തിനൊപ്പം ടൊറിറ്റോറിയല്‍ ആര്‍മി, എന്‍ ഡി ആര്‍ എഫ്, അഗ്‌നിശമന സേന, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, നാട്ടുകാര്‍ എന്നിവരും തിരച്ചിലില്‍ പങ്കാളികളാണ്. നാല് സംഘങ്ങളായി തിരിഞ്ഞ് 150 രക്ഷാപ്രവര്‍ത്തകരാണ് മുണ്ടക്കൈയില്‍ തിരച്ചില്‍ നടത്തുന്നത്. മുണ്ടക്കൈയിലെ നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ തന്നെ വയനാട്ടില്‍ എത്തിയിരുന്നു. ആറ് മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അതിനിടെ മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.

എന്നാല്‍ 98 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി അവശ്യ സാധനങ്ങള്‍ സംഭരിക്കുന്നതിന് വിവിധ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളക്ഷന്‍ പോയന്റുകള്‍ തുറക്കുന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+