ജെന്‍സണ്‍ മിന്ന് ചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ശ്രുതി തനിച്ചെത്തി; കരുതലും സ്‌നേഹവുമായി മമ്മൂട്ടി
വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിക്ക് തുണയായി ഉണ്ടായിരുന്നത് ജെൻസൺ ആയിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് ശ്രുതിക്ക് ജെൻസണേയും നഷ്ടമായി. വിവാഹത്തിനായുള്ള കാത്തിരിപ്പിനിടെയാണ് അപകടത്തിൽ ജെൻസൺ മരിച്ചത്. ഇപ്പോൾ ജെൻസൺ ശ്രുതിക്ക് താലി ചാർത്തേണ്ടിയിരുന്ന വേദയിൽ ശ്രുതി തനിച്ചെത്തിയിരിക്കുകയാണ്.
തന്റെ സഹപ്രവർത്തകർ ഒരുക്കുന്ന വിവാഹച്ചടങ്ങിൽ ജെൻസണേയും ശ്രുതിയേയും ഉൾപ്പെടുത്തണമെന്ന് മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.

എന്നാൽ അതിന് മുൻപ് തന്നെ ജെൻസൺ വിടപറഞ്ഞു. ട്രൂത് മംഗല്യം വിവാഹ ചടങ്ങ് നടക്കുമ്പോൾ മമ്മൂട്ടിക്കൊപ്പം ശ്രുതിയും ആ വേദയിൽ ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യാക്കോസ് പങ്കുവെച്ചിരുന്നു.
റോബർട്ട് പങ്കുവെച്ച കുറിപ്പ്:
"ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം" ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ "ട്രൂത്ത് മാംഗല്യം" വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.
40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു. വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വെച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.
തുടർന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെൻസനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈമാറണം എന്ന സമദിന്റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനണിയുന്നുണ്ടായിരുന്നു !
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications