Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളാടി മണ്ണിടിച്ചില്‍; അപകടത്തില്‍പ്പെട്ടവര്‍ക്ക് നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് സിദ്ദീഖ്

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് തുരങ്കപാത നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കും എന്ന് മന്ത്രി ടി സിദ്ദീഖ്. ദുരന്തത്തില്‍ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവും കരാര്‍ തൊഴിലാളിയായ അല്‍മോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നല്‍കും എന്നാണ് സിദ്ദീഖ് അറിയിച്ചിരിക്കുന്നത്.

പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നത് ശരിക്കും നഷ്ടമോ? നേട്ടം മുഴുവന്‍ ജ്വല്ലറികള്‍ക്ക്; സംഭവിക്കുന്നത് ഇത്
പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നത് ശരിക്കും നഷ്ടമോ? നേട്ടം മുഴുവന്‍ ജ്വല്ലറികള്‍ക്ക്; സംഭവിക്കുന്നത് ഇത്

അപകടത്തില്‍ പരിക്കേറ്റ 9 പേരില്‍ 6 പേര്‍ക്ക് രണ്ടര ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുക. നിലവില്‍ തീവ്രപരിചരണത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റ് മൂന്ന് പേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ ഏഴിനായിരുന്നു വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്.

Wayanad Landslide

അപകടത്തില്‍ എട്ട് പേരാണ് മരിച്ചത്. ഇന്നാണ് എട്ടാമത്തെയാളുടെ മൃതദേഹം ലഭിച്ചത്. ഇതോടെ അപകടസ്ഥലത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. അതേസമയം മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രദേശത്ത് അടിഞ്ഞ് കൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യണം എന്ന് നിര്‍മാണ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹന ഗതാഗതം നിലവില്‍ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും എന്നും സിദ്ദീഖ് വ്യക്തമാക്കി.

ലോക്കറിലെ സ്വര്‍ണമെല്ലാം പുറത്തെത്തി തുടങ്ങി..; വീട് വെക്കാനും കാറും വാങ്ങാനും പൊന്നുണ്ടല്ലോ!
ലോക്കറിലെ സ്വര്‍ണമെല്ലാം പുറത്തെത്തി തുടങ്ങി..; വീട് വെക്കാനും കാറും വാങ്ങാനും പൊന്നുണ്ടല്ലോ!

ഇടിഞ്ഞുവീണ മണ്ണെല്ലാം മീനാക്ഷി പാലത്തിന് മുകളിലൂടെയാണ് ഒലിച്ചിറങ്ങിയത്. അതിനാല്‍ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ ഏഴിന് രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. തലേദിവസം രാത്രി പെയ്ത അതിതീവ്ര മഴയെ തുടര്‍ന്ന് തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണൊലിച്ച് വരികയായിരുന്നു.

തുരങ്കപാത ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായിരുന്നു അപകടത്തില്‍പ്പെട്ടത്. അഞ്ച് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് കാണാതായ എട്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്നത്തെ തിരച്ചിലില്‍ ഹിമാചല്‍ സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

നിധികുംഭം കൈയിലേക്ക് വരുന്നു.. ഇതാണോ നിങ്ങളുടെ രാശി? മറ്റന്നാളോടെ ജീവിതം മാറിമറിയും
നിധികുംഭം കൈയിലേക്ക് വരുന്നു.. ഇതാണോ നിങ്ങളുടെ രാശി? മറ്റന്നാളോടെ ജീവിതം മാറിമറിയും

അപകടം നടന്ന മീനാക്ഷി പാലത്തില്‍ നിന്നും 150 മീറ്റര്‍ താഴെ പുഴയോട് ചേര്‍ന്ന് ഏല തോട്ടത്തിലെ കുളത്തില്‍ ആയിരുന്നു റാണയുടെ മൃതദേഹം കിടന്നിരുന്നത്. ഇരുമ്പ് പൈപ്പുകള്‍ക്കിടയില്‍ കുടുങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം. വിക്രമിനെ തിരഞ്ഞു ബന്ധുക്കളും അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയിരുന്ന കുഞ്ചുവും സ്ഥലത്ത് എത്തിയിരുന്നു. കഡാവര്‍ നായ നല്‍കിയ സൂചന പ്രകാരം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തുരങ്കപാത കമ്പനി മാനേജരാണ് വിക്രം റാണ. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+