വയനാട് ഉരുൾപാെട്ടൽ: 'ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്ക് മാറ്റണം; ഹൈക്കോടതി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ബാധിതരിൽ ഇപ്പോഴും ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്ക് മാറ്റിത്താമസിപ്പിക്കണമെന്ന് ഹൈക്കോടതി. ദുരിന്തമുണ്ടായിട്ട് ഒരു മാസം കഴിഞ്ഞു. ക്യാംപിൽ ജീവിക്കുന്നത് സന്തോഷകരമായ കാര്യമല്ല. ആരെങ്കിലും ക്യാംപിൽ നിന്ന് മാറാൻ തയ്യാറാകുന്നില്ലെങ്കിൽ പിന്നിൽ ചില കാരണങ്ങളും ഉണ്ടാവും. അത് പരിശോധക്കണമെന്നും കോടതി നിർദേശിച്ചു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ടൗൺഷിപ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻപ് ഹൈക്കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു, വയനാട് ദുരന്തമുണ്ടായ ശേഷം സ്വമേധയ എടുത്ത കേസിൽ എല്ലാ വെള്ളിയാഴ്ചയും കോടതി വാദം കേൾക്കുന്നുണ്ട്.

വയനാട്ടിലെ പുരനധിവാസം വൈകിപ്പിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു, വലയി ദുരന്തത്തിന്റെ ആഘാതം മനസ്സിലേറ്റവർ ആണ് അവിടെയുള്ളത്യ ബന്ധുവീടുകൾ, വാടക വീടുകൾ അടക്കമുള്ളവയിലേക്കാണ് ക്യാംപിലുള്ള ആളുകളെ മാറ്റുന്നത് എന്നു സർക്കാർ അറിയിച്ചു. എത്ര പേർ ഇനിയും ക്യാംപിൽ ഉള്ളതെന്ന് കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇവരെ മാറ്റണമെന്നും നിർദ്ദേശിച്ചു.
ഇതിന്റെ കണക്കിലുള്ള അവ്യക്തത സംബന്ധിച്ച് സർക്കാർ വിശദീക്കണം. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇത് സംബന്ധിച്ച
റിപ്പോർട്ട് തയ്യാറാക്കിയ വ്യക്തി ഓൺലൈൻ വഴി ഹാജർ ആകുന്നത് വിശദീകരണം തേടുന്നത് എളുപ്പമാക്കുമെന്നും കോടതി പറഞ്ഞു.
മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ പുനരധിവാസം പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, നഷ്ടപരിഹാകമായി നൽകുന്ന തുക അർഹരിൽ എത്തുന്നുണ്ടോ തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതി കോടതി ആരാഞ്ഞു.
ദുരന്തത്തിൽ അകപ്പെട്ടവർക്ക് തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാൻ കൂടുതൽ പരാതി പരിഹാര സെല്ലുകൾ തുടങ്ങണം. ഇതിന് ജില്ലാ ലീഗൽ സർവീസസസ് അതോറിറ്റിയുടെ സഹായം തേടാം. ദുരിതബാധിതർക്ക് പറയാനുള്ളത്, അത് എന്തായാലും രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ബില്ലുകൾ സർക്കാർ നേരിട്ട് നൽകുന്നതും ആലോചിക്കണമെന്നും കോടതി പറഞ്ഞു. ചിലപ്പോൾ ബിൽ തുകയിൽ വ്യത്യാസമുണ്ടാകും ക്യാഷ് ലെസ് സൗകര്യം പോലെയാക്കുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. വയനാട്ടിൽ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ഉള്ളതിനാൽ ടൗൺഷിപ്പ് അടക്കമുള്ളവയുടെ കാര്യങ്ങൾ എങ്ങനെയാണ് ആലോചിക്കുന്നതെന്നും കോടതി ചോദിച്ചു. എത്രയും വേഗം വയനാടിനെ പൂർവ സ്ഥിതിയിൽ ആക്കാനുള്ള നടപടികൾ ഉണ്ടാകേണ്ടതാണെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications