കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയില്‍ തകര്‍ന്ന് മൂരിക്കാപ്പ്-ചൂരിയാറ്റ റോഡ്; ക്വാറി വെയ്റ്റിട്ട് കുഴിയടക്കാന്‍ ശ്രമം

  • By Desk
Google Oneindia Malayalam News

പിണങ്ങോട്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പരാതി നല്‍കിയതോടെ വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പ്-പന്തക്കൊല്ലി-ചൂരിയാറ്റ റോഡ് ക്വാറിവേസ്റ്റ് ഉപയോഗിച്ച് കുഴികളടക്കാന്‍ അധികൃതരുടെ ശ്രമം. വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായാണ് തകര്‍ന്ന റോഡില്‍ ക്വാറി വെയ്സ്റ്റ് ഉപയോഗിച്ച് കുഴിയക്കാനുള്ള നീക്കം നടക്കുന്നത്. റോഡില്‍ കുഴിയടക്കുന്നതിന്റെ ഭാഗമായി ഗട്ടറുകളിലെ കല്ലുകളും മറ്റ് അവഷിഷ്ടങ്ങളും ജെ സി ബി ഉപയോഗിച്ച് മാറ്റുകയും ചെയ്തു.

അതേസമയം, മഴക്കാലത്ത് ക്വാറി വെയ്സ്റ്റുപയോഗിച്ച് കുഴിയടച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂരിക്കാപ്പില്‍ നിന്നും തുടങ്ങി പന്തക്കൊല്ലി വഴി ചൂരിയാറ്റയിലേക്കുള്ള റോഡ് ടാറിംഗ് നടത്തി മാസങ്ങള്‍ തികയും മുമ്പേ തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ ഗുരുതര ക്രമക്കേടാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 2018 മാര്‍ച്ച് മാസത്തിലാണ് തിടുക്കപ്പെട്ട് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഒരു മാസം പിന്നിടുമ്പോഴേക്കും ഈ റോഡിന്റെ പല ഭാഗങ്ങള്‍ തകര്‍ന്നിരുന്നു.

news

കല്‍പ്പറ്റ ലേബര്‍ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായിരുന്നു റോഡ് പ്രവൃത്തിക്ക് കരാറെടുത്തത്. എന്നാല്‍ പിന്നീട് കരാര്‍ ഉടമ്പടി വ്യവസ്ഥക്ക് വിരുദ്ധമായി സബ് കോണ്‍ട്രാക്ട് നല്‍കിയതായും പറയപ്പെടുന്നു. ഏറ്റെടുക്കുന്ന പ്രവൃത്തി മുഴുവനായോ, അല്ലെങ്കില്‍ ഭാഗികമായോ, മറ്റൊരുകരാറുകാരനേയോ, ഏജന്‍സിയേയോ ഏല്‍പ്പിക്കാന്‍ പാടില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ ഈ കരാറുമ്പടി ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് സൊസൈറ്റി സബ് കരാര്‍ നല്‍കിയതെന്നും ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു. റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ വിജിന്‍സിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍പൊടിയിടാന്‍ ക്വാറിവേസ്റ്റിടാനായി റോഡിലെ തകര്‍ന്ന ഭാഗങ്ങളില്‍ നിന്നും കല്ലും ടാറിംഗ് അവശിഷ്ടങ്ങളും മാറ്റിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രദേശവാസികള്‍. 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് റോഡ് ടാറിംഗ് നടത്തിയത്.

English summary
moorikkap churiyatta road damage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X