വയനാട്ടിലെങ്ങും രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
കല്‍പ്പറ്റ: വയനാട്ടിലെങ്ങും രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വദിനം ജില്ലയിലെ വിവിധ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടെ വിപുലമായി ആചരിച്ചു.
ഇന്ദിരാഗാന്ധി തുടങ്ങിവെച്ച ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതും, ഇന്ത്യയില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ഇന്ത്യയില്‍ വിദേശ വ്യാവസായ സംരംഭങ്ങള്‍ കടന്ന് വന്നത് എല്ലാ രാജീവ്ഗാന്ധിയുടെ കാലത്തായിരുന്നുവെന്നും രാജ്യപുരോഗതി അതിവേഗം മുന്നേറുകയും, ദേശീയ വളര്‍ച്ച അത്ഭുതപൂര്‍ണ്ണമായി കുതിക്കുകയും ചെയ്തതും ഇക്കാലത്താണെന്നും അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു.

കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം, പി.പി ആലി, വി.എ മജീദ്, എം.എ ജോസഫ്, എം.എം രമേശ് മാസ്റ്റര്‍, മോയിന്‍ കടവന്‍, ജി. വിജയമ്മ ടീച്ചര്‍, പി. ശോ'നകുമാരി, പോള്‍സണ്‍ കൂവയ്ക്കല്‍, കെ.കെ രാജേന്ദ്രന്, വി.എം പൗലോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സുജയ വേണു ഗോപാല്‍, വി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫിസില്‍ വെച്ച് നടത്തി. പയ്യംമ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സണ്ണി ചാലില്‍ സ്വാഗതം പറഞ്ഞ യോഗം കെ.പി.സി.സി.എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എന്‍.കെ.വര്‍ഗ്ഗീസ് രാജീവ്ജിയുടെ ഛായാചിത്രത്തില്‍ പുഷ് പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. മൂപ്പൈനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. വടുവഞ്ചാല്‍ ടൗണില്‍ നടന്ന പരിപാടി മൂപ്പൈനാട് മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications