കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെങ്ങും രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെങ്ങും രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വദിനം ജില്ലയിലെ വിവിധ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടെ വിപുലമായി ആചരിച്ചു.

ഇന്ദിരാഗാന്ധി തുടങ്ങിവെച്ച ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതും, ഇന്ത്യയില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ഇന്ത്യയില്‍ വിദേശ വ്യാവസായ സംരംഭങ്ങള്‍ കടന്ന് വന്നത് എല്ലാ രാജീവ്ഗാന്ധിയുടെ കാലത്തായിരുന്നുവെന്നും രാജ്യപുരോഗതി അതിവേഗം മുന്നേറുകയും, ദേശീയ വളര്‍ച്ച അത്ഭുതപൂര്‍ണ്ണമായി കുതിക്കുകയും ചെയ്തതും ഇക്കാലത്താണെന്നും അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

rajiv

കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം, പി.പി ആലി, വി.എ മജീദ്, എം.എ ജോസഫ്, എം.എം രമേശ് മാസ്റ്റര്‍, മോയിന്‍ കടവന്‍, ജി. വിജയമ്മ ടീച്ചര്‍, പി. ശോ'നകുമാരി, പോള്‍സണ്‍ കൂവയ്ക്കല്‍, കെ.കെ രാജേന്ദ്രന്‍, വി.എം പൗലോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സുജയ വേണു ഗോപാല്‍, വി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫിസില്‍ വെച്ച് നടത്തി. പയ്യംമ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സണ്ണി ചാലില്‍ സ്വാഗതം പറഞ്ഞ യോഗം കെ.പി.സി.സി.എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എന്‍.കെ.വര്‍ഗ്ഗീസ് രാജീവ്ജിയുടെ ഛായാചിത്രത്തില്‍ പുഷ് പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. മൂപ്പൈനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. വടുവഞ്ചാല്‍ ടൗണില്‍ നടന്ന പരിപാടി മൂപ്പൈനാട് മണ്ഡലം പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

English summary
Performed rajiv gandhi martyrdom day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X