കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകല്യത്തെ തോല്‍പ്പിച്ച വര; പ്രശംസ പിടിച്ചുപറ്റി ഷൈന്‍ സെബാസ്റ്റ്യന്റെ ചിത്രപ്രദര്‍ശനം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വൈകല്യങ്ങള്‍ക്കിടയിലും വരയെ സ്‌നേഹിച്ച ഷൈന്‍ വരച്ചുകൂട്ടിയ ചിത്രങ്ങളിലേറെയും മനുഷ്യാവസ്ഥകളും പ്രകൃതിയുമായിരുന്നു. ഒടുവില്‍ ഷൈന്‍ സ്വരുക്കൂട്ടിവെച്ച ചിത്രങ്ങളെല്ലാം മാനന്തവാടിയിലെ ആര്‍ട്ട്ഗാലറിയിലെ പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ആ യുവചിത്രകാരനെ പ്രശംസ കൊണ്ട് മൂടാനെത്തിയത് നിരവധി പേര്‍. അംഗ വൈകല്യങ്ങള്‍ കൊണ്ടും അനുബന്ധ രോഗങ്ങള്‍ കൊണ്ടും ഏറെ കഷ്ടപ്പെട്ട അനുഭവമാണ് കാവുംമന്ദം സ്വദേശിയായ ഷൈന്‍ സെബാസ്റ്റ്യന്റേത്. പ്ലസ്റ്റു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ശരീര പ്രകൃതത്തിനനുയോജ്യമായ രീതിയില്‍ ജോലിക്ക് പോയിരുന്നെങ്കിലും അസുഖം ബുദ്ധിമുട്ടിച്ചപ്പോള്‍ അത് ഉപേക്ഷിക്കേണ്ടി വന്നു.

തുടര്‍ന്ന് വീട്ടില്‍ ഇരിക്കുമ്പോഴാണ് സമയത്തെക്കൊല്ലാന്‍ അവന്‍ ചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. അവന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വീട്ടുകാരും സുഹൃത്തുക്കളും പിന്തുണയുമായെത്തിയതോടെ പക്വതയുള്ള ഒരു ചിത്രകാരനായി അവന്‍ വളര്‍ന്നു. ചിത്രങ്ങളോരൊന്നായി പൂര്‍ത്തിയായപ്പോള്‍ അവനില്‍ ഉടലെടുത്ത ഏറ്റവും വലിയ ആഗ്രഹമായിരുന്നു ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുക എന്നത്. ഷൈന്റെ ആഗ്രഹത്തിനൊപ്പം എപ്പോഴുമോടിയെത്താറുള്ള സുഹൃത്തുക്കളുടെ ശ്രമം കൂടിയായപ്പോള്‍ പ്രദര്‍ശനത്തിന് അവസരമൊരുങ്ങി. 'നിറം' എന്ന പേരിലാണ് ആര്‍ട്ട്ഗാലറിയില്‍ ഷൈന്റെ ചിത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

exhiu

ചിത്രപ്രദര്‍ശനം ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് അനീസ് കെ മാപ്പിള പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്വന്തം വൈകല്യങ്ങളെ മറികടന്ന് സ്വപ്രയത്നം കൊണ്ട് മികച്ച ചിത്രങ്ങള്‍ വരച്ച ഷൈന്‍ എല്ലാ കലാകാരന്‍മാര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഷമീം പാറക്കണ്ടി സ്വാഗതം പറഞ്ഞു. ജോസഫ് എം വര്‍ഗ്ഗീസ്, സണ്ണി മാനന്തവാടി, മധു എടച്ചന, കമല്‍ മംഗലശേരി, ഫ്രാന്‍സിസ് ബേബി, ടി കെ ഹാരിസ് മാനന്തവാടി, നിസാര്‍ മാനന്തവാടി, എന്‍ ടി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെയ് 28ന് ചിത്രപ്രദര്‍ശനം സമാപിക്കും.

English summary
Shine sebastian's photo exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X