രാഹുല്‍ ഗാന്ധി വയനാട് വിട്ടേക്കും? പകരം കെപി നൗഷാദലിയോ കെഎം ഷാജിയോ... അന്തിമ ചര്‍ച്ച
കൊച്ചി: രാഹുല്‍ ഗാന്ധി വീണ്ടും വയനാട് ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കുമോ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യക്തമായ ചിത്രമില്ല. ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്നാണ് ചില നേതാക്കള്‍ പ്രതികരിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധി ഇത്തവണ തങ്ങളുടെ സംസ്ഥാനത്ത് മല്‍സരിക്കണമെന്ന് തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.
രാഹുല്‍ ഗാന്ധി മല്‍സരിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം 2019 പോലെ തരംഗമുണ്ടാകുമെന്ന് കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതൃത്വം വിശ്വസിക്കുന്നു. ഇതേ നിലപാട് തന്നെയാണ് കര്‍ണാടകയിലെയും തെലങ്കാനയിലെയും നേതൃത്വത്തിനും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് സാധ്യതയും തള്ളാനാകില്ലെന്ന് അവര്‍ പറയുന്നു...

എല്‍ഡിഎഫില്‍ നിന്ന് വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നത് സിപിഐ ആണ്. ദേശീയ നേതാവ് ആനി രാജയെ മല്‍സരിപ്പിക്കാന്‍ സിപിഐ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാവാണ് ആനി രാജ. അവരുമായി രാഹുല്‍ ഗാന്ധി ഏറ്റുമുട്ടുന്നത് ദേശീയ തലത്തില്‍ മറ്റൊരു പ്രചാരണത്തിന് ഇടയാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
രാഹുല്‍ ഗാന്ധി ബിജെപി സ്ഥാനാര്‍ഥികളുമായി ഏറ്റുമുട്ടുന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യ സഖ്യത്തിന് ഗുണം ചെയ്യുക എന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചില്ലെങ്കില്‍ മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് മുസ്ലിം ലീഗിന്. എറണാകുളത്ത് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതൃത്വങ്ങള്‍ വിഷയം ചര്‍ച്ച ചെയ്ത് ധാരണയിലെത്തും.
രാഹുല്‍ ഗാന്ധി മല്‍സരിച്ചില്ലെങ്കിലും സിറ്റിങ് മണ്ഡലം വിട്ടുകൊടുക്കേണ്ടതില്ല എന്ന നിലപാടുള്ള കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. വയനാട് മണ്ഡലം രൂപീകരിച്ച വേളയില്‍ ആദ്യം മല്‍സരിച്ചത് എംഐ ഷാനവാസ് ആയിരുന്നു. മികച്ച ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഷാനവാസ് മരിച്ച ശേഷം 2019ല്‍ ടി സിദ്ദിഖിന്റെ പേര് പരിഗണിച്ചിരുന്നു എങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വരവ്.

മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ് വയനാട് ലോക്സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളുടെ കണക്ക് നോക്കിയാല്‍ നാലിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ്. മുസ്ലിം ലീഗിന്റെ ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളും ഇതില്‍പ്പെടും. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായതിനാല്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ചില്ലെങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചേക്കുമെന്നും കേള്‍ക്കുന്നു.
സമസ്ത ഇരുവിഭാഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന കെപിസിസി സെക്രട്ടറി കെപി നൗഷാദലിയെ പരിഗണിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മുസ്ലിം ലീഗിന് മണ്ഡലം കിട്ടിയാല്‍ യുവ നേതാക്കളെയാകും മല്‍സരിപ്പിക്കുക. പൊന്നാനി മണ്ഡലത്തില്‍ അബ്ദുസമദ് സമദാനിയെയും മലപ്പുറം മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറിനെയും മല്‍സരിപ്പിക്കുന്ന ലീഗ് വയനാട് കിട്ടിയാല്‍ കെഎം ഷാജി, പികെ ഫിറോസ് ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചേക്കും.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications