കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീൽ, ദൃശ്യങ്ങൾ പുറത്ത്, തെരച്ചിൽ തുടരുന്നു

Google Oneindia Malayalam News

Newest First Oldest First
8:19 PM, 7 Mar

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കും വരെ നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദേശവിരുദ്ധ പോസ്റ്ററുകളും പതിപ്പിക്കുന്നതും സായുധ സമരത്തിന് ആഹ്വാനം ചെയ്യുന്നതും സംബന്ധിച്ച് വിവരം ലഭിച്ചിരുന്നുവെന്ന് ഡിജിപി
5:23 PM, 7 Mar

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ, ക്രൈം ബ്രാഞ്ചും അന്വേ,ണം നടത്തും, സുപ്രീം കോടതി മാർഗരേഖയനുസരിച്ചായിരിക്കും അന്വേഷണമെന്നും ഡിജിപി വ്യക്തമാക്കി.കൊല്ലപ്പെട്ട ജലീലിന്റെ കുടുംബം മജിസ്റ്റീരിയൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
2:46 PM, 7 Mar

വൈത്തിരിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് ജലീലിന്റെ സഹോദരൻ
2:45 PM, 7 Mar

കൊല്ലപ്പെട്ട ജലീലിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും നാടൻ ബോംബ് കണ്ടെടുത്തു
12:51 PM, 7 Mar

ഒരു മാസം മുൻപ് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിപ്പിച്ചിരുന്നു. ആക്രമണം നടന്ന റിസോർട്ടിൽ നിന്നും 500 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
12:50 PM, 7 Mar

വൈത്തിരിയിൽ കൊല്ലപ്പെട്ട സി പി ജലീലിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സഹോദരൻ. മരണ വിവരം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചില്ലെന്നും ആരോപണം
12:49 PM, 7 Mar

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീന്റെ സഹോദരൻ മൃതദേഹം കാണണമെന്ന ആവശ്യവുമായി വൈത്തിരിയിൽ എത്തി
12:48 PM, 7 Mar

മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരുന്നത് നാടൻ തോക്കുകളെന്ന് വിവരം. രക്ഷപെട്ടവരിൽ മഹാരാഷ്ട്ര സ്വദേശിയായ ദേബേഷ് കുമാറും ഉണ്ടായിരുന്നതായാണ് വിവരം. ഇയാൾക്ക് വെടിയേറ്റിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
12:46 PM, 7 Mar

വൈത്തിരി ഏറ്റുമുട്ടിലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീൽ മാവോയിസ്റ്റ് ഗ്രൂപ്പിന്റെ കബനീദളം അംഗം
12:44 PM, 7 Mar

കർണാടക പോലീസിന്റെ പ്രത്യേക സേന കർണാടകയുടെ ഭാഗത്തെ കാടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. റിസോർട്ടിൽ താമസിച്ച് വന്നിരുന്ന ചില കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ്. ബാക്കിയുള്ളവർ റിസോർട്ടിൽ തുടരുകയാണ്. 8 മുറികളിലായി 15 വിനോദ സഞ്ചാരികൾ ഉണ്ടെന്നാണ് വിവരം
10:50 AM, 7 Mar

ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റിരുന്നു. ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
10:49 AM, 7 Mar

റിസോർട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരേയും താമസക്കാരേയും ഇതുവരെ പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ കാട്ടിലേയ്ക്ക് രക്ഷപെട്ട സാഹചര്യത്തിൽ ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
10:48 AM, 7 Mar

വൈത്തിരിയിൽ കൊല്ലപ്പെട്ടത് സിപി ജലീൽ തന്നെയാണെന്ന് സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സിപി റഷീദ് തിരിച്ചറിഞ്ഞതായി സൂചന. ജലീലിനെ തണ്ടർ ബോൾട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പരാതിയുണ്ടെന്നും സിപി റഷീദ് വ്യക്തമാക്കി
10:45 AM, 7 Mar

റിസോർട്ടിൽ അതിക്രമിച്ച് കയറിയ മാവോയിസ്റ്റുകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇവരിൽ ഒരാളുടെ കൈയ്യിൽ തോക്കും ബാഗുമുണ്ട്. തിരച്ചിലിനായി ലക്കിടിയിലേക്ക് കൂടുതൽ പോലീസ് സംഘം എത്തി.
10:08 AM, 7 Mar

വൈത്തിരിയിലേക്ക് കൂടുതൽ പോലീസ് എത്തുന്നു
9:44 AM, 7 Mar

വൈത്തിരിയിൽ ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളെന്ന് ഐജി
9:43 AM, 7 Mar

വൈകിട്ട്എട്ട് മണിയോട് കൂടി നാലു പേരടങ്ങിയ ആയുധധാരികളായ സംഘം എത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന വിവരം അറിഞ്ഞ് സമീപത്ത് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് മാവോയിിസ്റ്റ് സംഘം പോലീസിനു നേരെ നിറയൊഴിച്ചതിനെത്തുടർന്ന് പോലീസ് തിരികെ വെടിയുതിർക്കുകയുമായിരുന്നു.
9:43 AM, 7 Mar

പോലീസ് നൽകുന്ന ഔദ്യോഗിക സ്ഥീരികരണം ഇതാണ്. വൈത്തിരി അംബ സുഗന്ധഗിരി മേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം വർദ്ധിച്ചതിനെത്തുടർന്ന് പോലീസ് സുഗന്ധഗിരിയിൽ ഔട്ട് പോസ്റ്റ് ആരംഭിച്ചിരുന്നു. ഇതിൽ പരിഭ്രാന്തരായ മാവോയിസ്റ്റുകൾ പ്രതികാരമായി പോലീസിനെ വെല്ലുവിളിക്കുന്നതിനായി ബുധനാഴ്ച്ചച രാത്രി വൈത്തിരിയിലുള്ള ഉപവൻ റിസോർട്ടിൽ എത്തുകയായിരുന്നു.
9:42 AM, 7 Mar

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആർ ഡി ഒ യെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
9:42 AM, 7 Mar

മാവോയിസ്റ്റ് നേതാവ് സി.പിജലീലാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ആദ്യം പുറത്തു വന്ന വാർത്ത വേൽമുരുകൻ എന്നയാളാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു. എന്നാൽ ഇയാൾ കസ്റ്റഡിയിലുള്ള തായി സൂചനയുണ്ട്.
9:42 AM, 7 Mar

വൈത്തിരിയില്‍ കനത്ത സുരക്ഷ.കണ്ണൂര്‍ ഐജി ബൽറാം കുമാർ ഉപാധ്യായസ്ഥലത്തെത്തി ഉന്നതതല യോഗം വിളിച്ചു ചേർത്തു. ജില്ലാ പോലീസ് മേധാവിയടക്കം യോഗത്തിൽ പങ്കെടുക്കുന്നു. മാവോയിസ്റ്റുകള്‍ക്കായി ഇപ്പോഴും വനത്തിനുള്ളിൽ തിരച്ചില്‍ നടന്നു വരികയാണ്.
9:41 AM, 7 Mar

കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം റിസോര്‍ട്ടിന്റെ സമീപത്തുള്ള കുളത്തിനടുത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലാണുള്ളത്. ഇന്നലെ രാത്രി 9 മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചത് പുലര്‍ച്ചെ 4.30ഓടെയായിരുന്നു.

കൽപ്പറ്റ: വയനാട് വൈത്തിരി ഉപവൻ റിസോർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടനാട് സ്വദേശിയാണ് കൊല്ലപ്പെട്ട ജലീൽ. അതേസമയം ഏറ്റുമുട്ടലിനിടെ രക്ഷപെട്ടോടിയവർക്കായി തിരച്ചിൽ ശക്തമാക്കി. കർണാടക പോലീസിന്റെ പ്രത്യേക സേന കർണാടകയുടെ ഭാഗത്തെ കാടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. ഒരാൾക്ക് കൂടി വെടിയേറ്റതായി സൂചനയുണ്ട്.

റിസോർട്ടിലെ 8 മുറികളിലായി 15 താമസക്കാരുണ്ടായിരുന്നതായാണ് സൂചന. ഇവരിൽ ചിലരെ മാത്രം പോലീസ് പോകാൻ അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവർ റിസോർട്ടിൽ തുടരുകയാണ്. അതേസമയം റിസോർട്ടിൽ അതിക്രമിച്ച് കയറിയ മാവോയിസ്റ്റുകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വൈത്തിരിയിൽ ദേശീയ പാതയ്ക്ക് സമീപ് ബുധനാഴ്ച വൈകിട്ട് എട്ട് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുല‍ർച്ചെ വരെ നീണ്ടു നിൽക്കുകയായിരുന്നു.

'പാക് ജനക്കൂട്ടം അടിച്ചുകൊന്ന പാക് പൈലറ്റ്'പാക് ജനക്കൂട്ടം അടിച്ചുകൊന്ന പാക് പൈലറ്റ്"! ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്തയ്ക്ക് പിന്നില്‍

maoist
English summary
wayanad maoist attack, live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X