കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ ഏറ്റുമുട്ടല്‍ നടന്നത്‌ മോവോയിസ്‌റ്റ്‌ സാന്നിധ്യം നേരത്തെയുള്ള പ്രദേശങ്ങളില്‍

Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ ഇന്ന്‌ മാവോയിസ്‌റ്റ്‌‌ ഏറ്റുമുട്ടല്‍ നടന്ന മീന്‍മുട്ടി വാളാരംകുന്നു പ്രദേശം മാവോയിസ്‌റ്റ്‌ സാന്നിധ്യം നിരന്തരമുള്ള മേഖലകള്‍.വയാനാട്ടില്‍ പൊലീസ്‌ വെടിവെപ്പില്‍ മാവോയിസ്‌റ്റു കൊല്ലപ്പെട്ട പടിഞ്ഞാറത്തറ വനഭാഗം നിരന്തരം മാവോയിസ്‌റ്റ്‌ സാന്നിധ്യം രേഖപ്പെടുത്തിയ സ്ഥലങ്ങളാണ്‌. പടിഞ്ഞാറത്തറ വെള്ളമുണ്ട കുഞ്ഞോം പ്രദേശങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഈ വനമേഖലയില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം പലതവണ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതാണ്‌. മാവോയിസ്‌റ്റ്‌ വിഭാഗമായ കബനീ ദളത്തിന്റെ സാിധ്യമാണ്‌ ഈ മേഖലകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌.ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടും, ലഖുരേഖകള്‍ വിതരണം ചെയ്യാനും മറ്റുമായി ആുധങ്ങള്‍ ഏന്തി മാവോയിസ്‌റ്റുകള്‍ ഊരുകളിലെത്താറുണ്ടെന്ന്‌ ഊരിലെ ആദിവാസികള്‍ വെളിപ്പെടുത്തിയിരുന്നു. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തില്‍ മലയാളത്തിനു പുറമേ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരും മാവോയിസ്‌റ്റ്‌ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നവരായി ആദിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

നിലമ്പൂര്‍ വയനാട്‌ വനപ്രദേശ മേഖലകളിലാണ്‌ കൂടുതലായി മാവോയിസ്‌റ്റ്‌ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്‌. നിലവില്‍ വെടിവെപ്പു നടന്ന പടിഞ്ഞാറത്തറ വനമേഖലയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കുഞ്ഞോം വനമേഖലയില്‍ മാവോയിസറ്റുകള്‍ പൊലീസുമായി ഏറ്റുമുട്ടിയ സംഭവങ്ങള്‍ പലവട്ടം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. വയനാട്‌ കോഴിക്കോടുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണിത്‌. ആദിവാസി ദളിത്‌ വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്ലുള്ള ഭാഗങ്ങളായതിനാലാവാം മാവോയിസ്‌റ്റ്‌ സാന്നിധ്യം ഇവിടെ കൂടുതലാവാന്‍ കാരണമെന്നാണ്‌ വിലയിരുത്തല്‍. നേരത്തെ നക്‌സല്‍ വര്‍്‌ഗീസിന്റെ ഒര്‍മ്മ ദിനത്തിലും, കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ സി പി ജലീന്റെ ചോരക്ക്‌ പകരം വീട്ടുമെന്നു പ്രഖ്യപിച്ചും മാവോയിസ്‌റ്റ്‌ ലഘു രേഖകള്‍ വയനാടിന്റെ പലഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടിരുന്നു. മാവേയിസ്‌റ്റ്‌ സാന്നിധ്യം നേരത്തെ റിപ്പോര്‍ട്ട്‌ ചെയതതിനാള്‍ തണ്ടര്‍ ബോള്‍ട്ടിന്റെ നിരീക്ഷണം ശക്തമായുള്ള മേഖല കൂടിയാണ്‌ ഇന്നലെ വെടിവെപ്പ്‌ നടന്ന പടിഞ്ഞാറത്തറ ഭാഗം.

moist 3

വയനാട്ടിലെ പടിഞ്ഞാറത്തറക്ക്‌ സമീപം മീന്‍മിട്ടി വെള്ളാരം കുന്നു മേഖലയിലാണ്‌്‌ മോവോയിസ്‌റ്റും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്‌ ഏറ്റുമട്ടലില്‍ ഒരു മാവോയിസ്‌റ്റു കൊല്ലപ്പെട്ടെന്നാണ്‌ വിവരം. എന്നാല്‍ കൊല്ലപ്പെട്ട ആളെക്കുറിച്ച്‌ പൊലിസ്‌ വിവരം പുറത്തു വിട്ടിട്ടില്ല. സംഭവസ്ഥലത്തു നിന്ന്‌ തോക്കുകളും തിരകളും കണ്ടെത്തുവെന്നും ററിപ്പോര്‍ട്ടുകളുണ്ട്‌. കഴിഞ്ഞ വര്‍ഷം നവംബറില്‍ കല്‍പ്പറ്റക്കു സമീപം ഉള്ള റിസോര്‍ട്ടില്‍ വെച്ചുണ്ടായ പൊലീസ്‌ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്‌റ്റ്‌്‌ കൊല്ലപ്പെട്ടിരുന്നു. മലയാളിയായ സി പി ജലീലാണ്‌ കൊല്ലപ്പെട്ടത്‌.

Recommended Video

cmsvideo
What is Maoism ? എന്താണ് ഈ മാവോയിസം | Oneindia Malayalam

English summary
Wayanad Maoist attack took place in the mentioned region of Maoist presence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X