കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്‌ മാവോയിസ്‌റ്റ്‌ ഏറ്റുമുട്ടലില്‍ മജിസ്‌റ്റീരിയല്‍ അന്വേഷണത്തിന്‌ ഉത്തരവിറങ്ങി

Google Oneindia Malayalam News

മാനന്തവാടി: വയനാട്‌ പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോയിസ്‌റ്റ്‌ ഏറ്റുമുട്ടല്‍ സംബന്ധിച്ച മജിസറ്റീരിയല്‍ അന്വേഷണത്തിന്‌ ഉത്തരവിറങ്ങി. വയനാട്‌ ജില്ല കലക്ടര്‍ ഡോ.അദീല അബ്ദുള്ളയാണ്‌ കേസ്‌ അന്വേഷിക്കുക. മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

അഡീഷ്‌ണല്‍ ചീഫ്‌ സെക്രട്ടറിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുഗന്റെ സമീപത്ത്‌ നിന്ന്‌ ലഭിച്ച തോക്കും വെടിവെക്കാന്‍ തണ്ടര്‍ ബോള്‍ട്ട്‌ ഉപയോഗിച്ച തോക്കുകളും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.

mao

വ്യാജ ഏറ്റുമുട്ടലിലൂടെയാണ്‌ തണ്ടര്‍ ബോള്‍ട്ട്‌ വേല്‍ മുരുകനെ കൊന്നു കളഞ്ഞതെന്ന്‌ കുറ്റപ്പെടുത്തിയ കുടുംബം മദ്രാസ്‌ മധുരൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. ഏറ്റുമുട്ടല്‍ കൊലപാതകത്തെ സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ ബന്ധുക്കള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വയനാട്ടില്‍ നടന്നത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന്‌ പ്രതിപക്ഷവും ആരോപിച്ചു.

നവംബര്‍ മൂന്നിനാണ്‌ പടിഞ്ഞാറത്തറ വെള്ളാരം കുന്നു വനപ്രദേശത്തുവെച്ച്‌ മാവോയിസ്‌റ്റായ വേല്‍മുരുഗന്‍ കൊല്ലപ്പെട്ടത്‌. പൊലീസും തണ്ടര്‍ ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ മാവോയിസ്‌റ്റ്‌ കൊല്ലപ്പെട്ടതെന്നാണ്‌ പൊലീസ്‌ ഭാഷ്യം . സംഭവ സ്ഥലത്തുവെച്ച്‌ തോക്കുകളും തിരകളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്‌. കഴിഞ്ഞ വര്‍ഷം സമാനരീതിയില്‍ ഒരു മാവോയിസ്‌റ്റ്‌ വയനാട്ടില്‍ കൊല്ലപ്പെട്ടിരുന്നു. വയനാട്‌ വൈത്തിരിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാമ്‌ തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയേറ്റ്‌ സി.പി ജലീല്‍ കെല്ലപ്പെടുന്നത്‌. പിന്നീടുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റായ സിപി ജലീല്‍ പൊലീസിനെതിരെ വെടിവെച്ചിട്ടില്ലെന്ന്‌ തെളിഞ്ഞിരുന്നു.

Recommended Video

cmsvideo
What is Maoism ? എന്താണ് ഈ മാവോയിസം | Oneindia Malayalam

English summary
Wayanad Maoist encounter , magisterial enquiry started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X