കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് മെഡിക്കല്‍ കോളേജ്; മധ്യപ്രദേശ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍

  • By Aami Madhu
Google Oneindia Malayalam News

വയനാട്: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ ബീനാച്ചി പ്ലാന്‍റേഷന്‍റെ ഉടമസ്ഥരായ മധ്യപ്രദേശ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി. പാമ്പ് കടിയേറ്റ് മരിച്ച സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂള്‍ വിദ്യാര്‍ത്ഥി ഷെഹ്ല ഷെറിന്‍റെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ahulflood

വയനാട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ശക്തമായ ആരോഗ്യ സംവിധാനങ്ങളില്ല. മെഡിക്കല്‍ കോളേജിന്‍റെ കാര്യത്തില്‍ സ്ഥലം സംബന്ധിച്ച തിരുമാനത്തില്‍ തന്‍റെ ഇടപെടല്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി ഷെഹ്ലയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി. അരനൂറ്റാണ്ടിലേറെയായി ബീനാച്ചിയിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം മധ്യപ്രദേശിന്‍റെ ഉടമസ്ഥതയിലാണ്. സ്ഥലമേറ്റെടുപ്പിനായി മുന്‍കൈ എടുക്കുമെന്നും രാഹുല്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഈ ഭൂമി വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.

ഷെഹ്ല മരിച്ചത് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനാലാണെന്ന ആരോപണം ശക്തമായിരുന്നു. നാല് ആശുപത്രികളിലായിരുന്നു ഷെഹ്ലയെ എത്തിച്ചത്. എന്നാല്‍ ആന്‍റിവെനമില്ലെന്ന് കാണിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോഴിക്കോട് കൊണ്ടുപോകും മുന്‍പ് തന്നെ കുട്ടി മരിക്കുകയായിരുന്നു.

കോണ്‍ഗ്രസിന് വോട്ട് മറിച്ച് ജെഡിഎസ്?11 മണ്ഡലങ്ങളില്‍,ഡികെ ശിവകുമാര്‍-കുമാരസ്വാമി തന്ത്രം?കോണ്‍ഗ്രസിന് വോട്ട് മറിച്ച് ജെഡിഎസ്?11 മണ്ഡലങ്ങളില്‍,ഡികെ ശിവകുമാര്‍-കുമാരസ്വാമി തന്ത്രം?

ഷെയിനിന് അയാളോട് മാത്രമാണ് പ്രതിബദ്ധത, നടന്‍മാരുടെ മൂഡും താത്പര്യവുമല്ല പ്രധാനമെന്നും കമല്‍ഷെയിനിന് അയാളോട് മാത്രമാണ് പ്രതിബദ്ധത, നടന്‍മാരുടെ മൂഡും താത്പര്യവുമല്ല പ്രധാനമെന്നും കമല്‍

ബിജെപിക്ക് 'മാസ്റ്റര്‍ സ്ട്രോക്ക്'; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിടും? ജാതി പോര് രൂക്ഷം?ബിജെപിക്ക് 'മാസ്റ്റര്‍ സ്ട്രോക്ക്'; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിടും? ജാതി പോര് രൂക്ഷം?

English summary
Wayanad medical collage; this is what Rahul said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X