വയനാട്ടിലെ അഞ്ചേക്കര്‍ നിലത്തിന് നടുവില്‍ നിന്ന് പത നുരഞ്ഞ് പൊന്തുന്നു!ആശങ്ക
വയനാട്ടില്‍ ജനങ്ങളെ ഭീതിയില്‍ ആഴ്ത്തി അസാധാരണ പ്രതിഭാസം. ഭൂമിയില്‍ ആള്‍പ്പൊക്കം ഉയരത്തില്‍ സോപ്പ് പത നുരഞ്ഞ് പൊങ്ങുന്നതാണ് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. വനാട് കല്‍പ്പറ്റയിലെ മേപ്പടി ഗ്രാമത്തിലെ ഹാരിസണ്‍ എസ്റ്റേറ്റിലെ അഞ്ചേക്കര്‍ പ്രദേശത്തിലാണ് ഭൂമിയില്‍ നിന്ന് നുരയും പതയും ഉയര്‍ന്ന് പൊങ്ങുന്നത്.

ഇന്നലെ രാത്രി മുതലാണ് അസാധാരണ സംഭവം ശ്രദ്ധയില്‍ പെട്ടത്. കുടിവെള്ള കിണറിന് സമീപം വെളുത്ത പത ഉയര്‍ന്ന് പൊങ്ങിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഇടയ്ക്കിടെ ഇതിന്‍റെ തോത് കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് പത പൊങ്ങുന്നതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
പ്രളയത്തിന് ശേഷം പല വിധ അസാധാരണ പ്രതിഭാസങ്ങളും വയനാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി ചുട്ടുപഴുത്ത് മണ്ണിരകള്‍ ചത്തൊടുങ്ങുന്ന സംഭവങ്ങളും മണ്ണ് നിരങ്ങി നീങ്ങുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. അത്തരത്തില്‍ എന്തെങ്കിലുമാണോയിതെന്ന് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications