കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാം തവണയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡ് വയനാട് മില്‍മ ഡെയറിക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എട്ടാം തവണയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡ് വയനാട് മില്‍മ ഡെയറിക്ക്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2018 വര്‍ഷത്തിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എക്‌സലെന്‍സ് അവാര്‍ഡാണ് ഇത്തവണയും മില്‍മ വയനാട് ഡെയറിക്ക് ലഭിച്ചത്. 2009ലാണ് മില്‍മയുടെ വയനാട് ഡെയറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ എട്ട് തവണയും മില്‍മക്ക് തന്നെയായിരുന്നു ഈ പുരസ്‌ക്കാരമെന്നതാണ് ഏറെ ശ്രദ്ധേയം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന വയനാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന മില്‍മ ഡെയറി ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം കര്‍ഷകരില്‍ നിന്നും സംഭരിക്കുകയും, സംസ്‌ക്കരിക്കുകയും ചെയ്യുന്നു. ഇത്രയുമധികം പാല്‍ പ്രതിദിനം സംഭരിക്കുന്നത് കൊണ്ട് തന്നെ പരിസര ശുചിത്വം, വൃത്തിയുള്ള സാഹചര്യം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി തുടങ്ങിയ പ്രവര്‍ത്തികള്‍ ശ്രദ്ധേയോടെയാണ് ഡെയറി ചെയ്തുവരുന്നത്.

news

ഇത്തരത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം നടപ്പില്‍ വരുത്തുന്നതിലും, നിലനിര്‍ത്തുന്നതിലും കാഴ്ചവെച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് മില്‍മ വയനാട് ഡെയറിയെ വീണ്ടും അവാര്‍ഡിനര്‍ഹരാക്കിയത്. ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ഈ മാസം ഏഴിന് തിരുവനന്തപുരം സിംഫണി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിച്ചു. മില്‍മ വയനാട് ഡെയറി മാനേജര്‍ എസ് രാധാകൃഷ്ണന്‍ അവാര്‍ഡും 1,00000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. ചടങ്ങില്‍ കെ. മുരളീധരന്‍ എം. എല്‍. എ, ഹരിത കേരള മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി. എന്‍. സീമ, തിരുവനന്തപുരം മേയര്‍ അഡ്വ. വി. കെ. പ്രശാന്ത്, കേരളാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

English summary
Wayanad milma dairy fot award from PCB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X