കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തെ വയനാടൻ ചുരം കയറ്റിയ എംഐ ഷാനവാസ്! നടപ്പാക്കിയത് ഒട്ടേറ പദ്ധതികള്‍

  • By Aami Madhu
Google Oneindia Malayalam News

വികസനത്തെ വയനാടൻ ചുരം കയറ്റിയാണ് എംഐ ഷാനവാസ് എം.പി യാത്ര പറഞ്ഞത്. മണ്ഡല പുനർനിർണ്ണയത്തെ തുടർന്ന് മലപ്പുറം, വയനാട് ജില്ലകളിലെ നിയോജകമണ്ഡലങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആദ്യപോരിൽ തന്നെ സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷം കരസ്ഥമാക്കി. കെ മുരളീധരന്റെ വിമതസ്ഥാനാർത്ഥിത്വത്തെ അടക്കം പരാജയപ്പെടുത്തിയ ഷാനവാസിനൊപ്പമായിരുന്നു കഴിഞ്ഞ രണ്ടുതവണയും വയനാടിന്റെ മനസ്സ്.

mishanavas-1544439743.jpg

കാർഷിക മേഖല നട്ടെല്ലായ മണ്ഡലത്തിൽ കർഷകക്ഷേമത്തിലൂന്നിയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാൻ ഷാനവാസിന് കഴിഞ്ഞെന്നത് നേട്ടമായി വിലയിരുത്തുന്നു. കസ്തൂരിരംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകൾ പ്രതിഷേധ പരമ്പരകൾ തീർത്തപ്പോൾ കർഷകരുടെ ആശങ്ക ലോക്‌സഭയുടെ മുന്നിലെത്തിക്കാനും ഷാനവാസിനായി.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വികസനകാര്യങ്ങളില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി ഷാനവാസ് സജീവമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്.
വയനാട് മണ്ഡലം രൂപീകരിച്ചതിനു ശേഷം ആദ്യം എംപിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് എംഐ ഷാനവാസ്.സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരുന്നു ഷാനവാസ് വിജയിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. എം. റഹ്മത്തുള്ളയെ 153,439 വോട്ടിനായിരുന്നു പരാജയപ്പെടുത്തിയത്.പാര്‍ലമെന്റില്‍ ശ്രദ്ധേയരായ എം പിമാരില്‍ ഒരാളായി പേരുചാര്‍ത്തിയ ഷാനവാസ് വയനാടിന്റെയും പൊതുവായതുമായ ഒരുപാട് വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചു വര്‍ഷം കൊണ്ട് ഷാനവാസ് വയനാട് മണ്ഡലത്തിലെത്തിച്ചത്. തുടങ്ങിവെച്ചതും സാങ്കേതികകാരണങ്ങളാല്‍ നടക്കാതെ പോയതുമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയെന്നതായിരുന്നു രണ്ടാംവട്ടവും വിജയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം.

രാത്രിയാത്രാ നിരോധനം, നഞ്ചന്‍കോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത, ശ്രീചിത്തിര മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രം എന്നീ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു.
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് 100 കോടി, സ്‌പൈസ് ബോര്‍ഡ് മുഖേന കുരുമുളക് കര്‍ഷകരുടെ ഉന്നമനത്തിനായി 52 കോടി, കാപ്പികര്‍ഷകരുടെ കടാശ്വാസപദ്ധതിക്കായി 44 കോടി, ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം 70 കോടി, മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് നാല് കോടി എന്നിങ്ങനെ പോകുന്നു അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍.

English summary
wayanad mp mi shanavas perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X