വയനാട്ടിലേക്കുള്ള യാത്രക്കിട റോഡില്‍ വാഹാനാപകടം: സഹായത്തിനായി ചാടിയിറങ്ങി പ്രിയങ്ക ഗാന്ധി
കോഴിക്കോട്: കാർ അപകടത്തില്‍പ്പെട്ടവർക്ക് സഹായ ഹസ്തവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. കരിപ്പൂരിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള യാത്രക്കിടെ റോഡരികിൽ കാർ അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട വയനാട് പ്രിയങ്ക ഗാന്ധി, വന്‍ സുരക്ഷാ സംഘം ഒപ്പം ഉണ്ടായിരുന്നില്ലെങ്കിലും, പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി എംപി ഇടപെടുകയായിരുന്നു.
സഹയാത്രികനായ ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിക്കാന്‍ നിർദേശം നല്‍കിയ പ്രിയങ്ക ഗാന്ധി തുടർന്ന് പരിക്കേറ്റവര്‍ക്ക് തത്കാല ചികിത്സ ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് എത്തിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു. പരിക്കേറ്റവരേയും കൊണ്ടും ആബുലന്‍സ് ആശുപത്രിയിലേക്ക് പോയതിന് ശേഷം മാത്രമാണ് പ്രിയങ്കയും യാത്ര തുടർന്നത്.
കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അതേസമയം, വയനാട് നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പൂർത്തീകരണം വൈകുന്നതും വയനാട് പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ ഉന്നതികളെയും ബന്ധിപ്പിക്കുന്ന തരത്തിൽ പി.എം.ജി.എസ്.വൈ. IV മാർഗ്ഗരേഖയിൽ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ന്യൂനതകൾ ചൂണ്ടിക്കാണിച്ചും കേന്ദ്ര ഗ്രാമ വികസന, കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു.
വയനാട്ടിലെ മൂവായിരത്തി ഇരുന്നൂറോളം വരുന്ന ആദിവാസി ഉന്നതികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം റോഡുകൾ ഉൾപ്പടെയുള്ള അവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളാണ്. ചികിത്സ സൗകര്യങ്ങൾ, കുടിവെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനം സാധ്യമാവണമെങ്കിൽ ഈ ഉന്നതികളെ പട്ടണവുമായി ബന്ധിപ്പിച്ചുള്ള റോഡ് സൗകര്യങ്ങൾ ആവശ്യമാണ്.
കാടുകൾക്കകത്തുള്ള ട്രൈബൽ ഉന്നതികളിൽ തൊഴിൽ ലഭ്യതകുറവ് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആദിവാസി സമൂഹത്തിന്റെ കൊഴിഞ്ഞു പോക്കും മനുഷ്യ വന്യമൃഗ സംഘർഷത്തെ നേരിടുന്നതിന് വരെ കണക്ടിവിറ്റിയുടെ കുറവ് വെല്ലുവിളിയാവുന്നുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ ഭാഗമായി ആദിവാസി സമൂഹം ആസ്പിരേഷണൽ ജില്ലകളിൽ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആദിവാസി സമൂഹം കൂടുതലായി താമസിക്കുന്ന ഗ്രാമങ്ങൾക്ക് മുൻഗണന നൽകണമെന്ന് നിഷ്കർഷിക്കുന്നുണ്ട്.
എന്നാൽ പി.എം.ജി.എസ്.വൈ. (IV ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 500 നു മേൽ ജനസംഖ്യയും അതിൽ 50% ആദിവാസികളും താമസിക്കുന്ന ഗ്രാമങ്ങൾക്ക് മാത്രമേ പദ്ധതിയെറ്റെടുക്കാവു എന്ന നിബന്ധനയുള്ളതായി പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിക്കുന്നു. വയനാട് നിയോജകമണ്ഡലത്തിലെ കാടുകൾക്ക് അകത്തുളള പല ആദിവാസി ഊരുകളും നൂറിൽ താഴെ മാത്രം ജനസംഘ്യ ഉള്ള ഉന്നതികളായതിനാൽ ഭൂരിഭാഗം ഉന്നതികളും പദ്ധതിയിൽ ഉൾപ്പെടാതെ പോവുന്ന സാഹചര്യമുണ്ട്. വയനാടിന്റെ പ്രത്യേക സാമൂഹിക സാമ്പത്തിക വെല്ലുവിളികൾ പരിഗണിച്ച് ഈ മാർഗനിദ്ദേശത്തിൽ ഇളവ് നൽകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ആവശ്യമുന്നയിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ ഭാഗമായ വെള്ളമുണ്ട പുളിഞ്ഞാൽ റോഡും, അച്ചൂർ പാലത്തിന്റെ നിർമ്മാണത്തിലും വലിയ കാലതാമസം ഉണ്ടാവുന്നു. 2023 മുതൽ നിരന്തരമായ സമ്മർദ്ദം പ്രാദേശിക അധികൃതർക്ക് മേൽ ചെലുത്തുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യത്തിൽ മന്ത്രിയുടെ ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യമുണ്ട്.
പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ഭാഗമായി ചെറുകിട കർഷകർക്ക് സ്പ്രിങ്ക്ളർ ഇറിഗേഷൻ സ്ഥാപിക്കുന്നതിന് വേണ്ടി പദ്ധതി ഉണ്ട്. എന്നാൽ പദ്ധതിയുടെ ഇൻസ്റ്റലേഷൻ ചിലവും അതിന്റെ ജി.എസ്.ടി.യും സബ്സിഡിയിൽ നിന്നു ഒഴിവാക്കിയതിനാൽ കർഷകർക്ക് വലിയ ചെലവ് വരുന്നുവെന്നും ഇത് പദ്ധതി നടപ്പിലാക്കാൻ വെല്ലുവിളിയുണ്ടാക്കുന്നുവെന്നും കത്തിൽ പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിക്കുന്നു.
വയനാടിന്റെത് പ്രത്യേക ഭൂപ്രകൃതി ആയതിനാൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കർഷകർക്ക് കൂടുതൽ സ്പ്രിങ്ക്ളർ സെറ്റുകൾ സ്ഥാപിക്കേണ്ടതായി വരുന്നുണ്ട്. ഉയർന്ന തൊഴിൽ വേതനവും പമ്പ് സെറ്റുകളുടെയും ഇൻസ്റ്റലേഷന്റെയും ചെലവും കർഷകർക്ക് ആകെ ചിലവിന്റെ എഴുപതു ശതമാനത്തോളം പണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാക്കുന്നതായും കത്തിൽ പറയുന്നു. ഇതിനായി അധിക സാമ്പത്തിക സഹായം ഈ പദ്ധതിയിൽ പ്രത്യേക പരിഗണന നൽകി അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ആവശ്യപ്പെട്ടു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications