
കോൺഗ്രസ് പ്രതിഷേധം:ദേശാഭിമാനിയുടെ ഓഫീസിന് നേരെ കല്ലേറ്; കോട്ടയത്തും സംഘർഷം
വയനാട്: കൽപ്പറ്റയിൽ വീണ്ടും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ദേശാഭിമാനിയുടെ ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തി. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ദേശാഭിമാനിയുടെ ഓഫീസിന് നേരെ പ്രവർത്തകർ കല്ലേറ് നടത്തിയത്. സംഭവത്തിൽ പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. ഇന്ന് സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് കോട്ടയത്ത് സംഘടിപ്പിച്ച മാർച്ചും സംഘർഷത്തിലേക്ക് കടന്നു. പോലീസിന് നേരെയും കല്ലേറുണ്ടായി.
രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതിന് പിന്നാലെയാണ് വിവിധയിടങ്ങളിൽ പ്രതിഷേധവും സംഘർഷവും ആരംഭിച്ചത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയത്. എഡിജിപി മനോജ് എബ്രഹാം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചേർന്ന് അടിച്ചു തകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു.
മാധ്യമങ്ങളിലൂടെയാണ് പ്രതി അവിഷിത്തിന്റെ വിഷയം അറിഞ്ഞത്, ആരോപണങ്ങളെ തളളി മന്ത്രി വീണാ ജോർജ്
കേസില്‍ ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയിൽ എടത്തു. കൽപ്പറ്റ പൊലീസാണ് എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി മാറി. ഇതിന് പിന്നാലെ 19 എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം
എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്. അതേസമയം, സമരം പാർട്ടി അറിയാതെ എന്നാണ് സി പി എം വിശദീകരണം നൽകിയത്. എസ് എഫ് ഐ ജില്ലാ ഘടകം ഉടൻ തന്നെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും നൽകിയേക്കും. സംഭവത്തിന് പിന്നാലെ, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി വയനാട്ടിൽ എത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം രാഹുൽ സന്ദർശനം നടത്തുക.