India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആളെ കൊല്ലുകയും കൊന്നവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ പാരമ്പര്യം';കെ സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം : രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആളെ കൊല്ലുകയും കൊന്നവർക്ക് വേണ്ടി വാദിക്കുകയും ചെയ്യുകയാണ് സി പി എമ്മിന്റെ പാരമ്പര്യമെന്ന് കെ സുധാകരൻ പറഞ്ഞു.

പോലീസിന്റെ അന്വേഷണം വിശ്വാസയോഗ്യമല്ല. അക്രമത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സെക്രട്ടറിയുടെ സാന്നിധ്യം കേസിന്റെ ഗൗരവം വർധിപ്പിക്കുകയാണെന്നും കെ സുധാകരൻ പറഞ്ഞു.

ഇന്നലെ നടന്ന അക്രമത്തിന് പിന്നിൽ ഉന്നത സി പി എം നേതൃത്വത്തിന്റെ കറുത്തകരങ്ങൾ ഉണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കും.

1

സി പി എം തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കുറ്റക്കാർക്കെതിരായ നിലവിലെ പോലീസ് നടപടി. പ്രതിപ്പട്ടികയിൽ ഉള്ളവരെ രക്ഷിക്കാൻ നിയമ സഹായം ഉറപ്പാക്കിയ ശേഷമാണ് സി പി എം തയ്യാറായതെന്നും കെ സുധാകരൻ പറഞ്ഞു.

കെ സുധാകരന്റെ പറഞ്ഞ വാക്കുകൾ ;-

മാധ്യമങ്ങളിലൂടെയാണ് പ്രതി അവിഷിത്തിന്റെ വിഷയം അറിഞ്ഞത്, ആരോപണങ്ങളെ തളളി മന്ത്രി വീണാ ജോർജ്മാധ്യമങ്ങളിലൂടെയാണ് പ്രതി അവിഷിത്തിന്റെ വിഷയം അറിഞ്ഞത്, ആരോപണങ്ങളെ തളളി മന്ത്രി വീണാ ജോർജ്

2

'സി പി എം നേതൃത്വത്തിന്റെ ആശിർ വാദത്തോടെയാണ് എസ് എഫ് ഐ അക്രമം നടത്തിയത്. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സി പി എം സമ്മര്‍ദ്ദം ചെലുത്തിയത് അതിന്റെ തെളിവാണ്.അക്രമത്തിന് പിന്നില്‍ ഉന്നത സി പി എം നേതൃത്വത്തിന്റെ കറുത്ത കരങ്ങളുണ്ട്.

3

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ല. അക്രമത്തില്‍ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ഈ ഹീനകൃത്യത്തിന് പിന്നിലെ ഗുഢാലോചന നിലവിലത്തെ സാഹചര്യത്തില്‍ പോലീസ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ല.

നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം

4

അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കും.അക്രമത്തിന് നിര്‍ദ്ദേശം നല്‍കിയ ശേഷം സി പി എം ഇപ്പോള്‍ എസ് എഫ്‌ ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള സ്വാഭാവിക നടപടിയും മാത്രമാണ്. സി പി എം തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കുറ്റക്കാര്‍ക്കെതിരായ നിലവിലെ പോലീസ് നടപടി. പ്രതി പട്ടികയിലുള്ള വരെ രക്ഷിക്കാന്‍ നിയമ സഹായം ഉറപ്പാക്കിയ ശേഷമാണ് സിപി എം അക്രമത്തെ അപലപിക്കുന്നത്.

5

ആളെ കൊല്ലുകയും കൊന്നവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സി പി എമ്മിന്റെ പാരമ്പര്യമാണ്. ഓഫീസ് തല്ലിപൊളിച്ചപ്പോള്‍ കാഴ്ച്ചക്കാരായി നിന്ന് അക്രമികള്‍ക്ക് സംരക്ഷണം ഒരുക്കിയ പോലീസിന്റെ ഭാഗത്ത് നിന്ന് നിഷ്പക്ഷ അന്വേഷണം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. സംഘപരിവാറിന്റെ കണ്ണിലെ കരടായ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി ബി ജെ പിയുടെ പ്രീതി സമ്പാദിക്കുകയായിരുന്നു സി പി എമ്മിന്റെ ലക്ഷ്യം.

5

കറന്‍സി കടത്തലില്‍ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തില്‍ ഈ അക്രമത്തിലൂടെ രാഷ്ട്രീയ നേട്ടം മുഖ്യമന്ത്രിക്കും സി പി എമ്മിനും ആണെന്ന് പകല്‍പോലെ വ്യക്തമാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ സി പി എമ്മിന്റെ ഇരട്ടത്താപ്പ് പൊതുജനത്തിന് ബോധ്യമായി. ഉചിതമായ നടപടി സ്വീകരിക്കേണ്ട കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ബഫര്‍സോണിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

cmsvideo
  രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics
  8

  സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതിലും സര്‍ക്കാരിന് രണ്ട് പക്ഷമാണ്. നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള സാധ്യതകളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് പോലുമില്ല. കര്‍ഷകരുടെയും മലയോര പ്രദേശവാസികളുടെയും ആശങ്ക പരിഗണിക്കാതെയാണ് എൽ ഡ എഫ് മന്ത്രിസഭ ബഫര്‍സോണിന് അനുകൂല തീരുമാനം എടുത്തത്. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഇടപെടലുകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ച് അവരുടെ ദുരിതത്തെ സി പി എം ചൂഷണം ചെയ്യുകയാണ്'.

  English summary
  Wayanad MP rahul gandhi office violence; k sudakarn reacted to cpm and cm pinarayi vijayan goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X