India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അപലപിക്കാൻ പോലും സിപിഎം നേതാക്കൾ ആദ്യം തയാറായില്ല, നടപടി സ്വീകരിക്കണം'; പി ജെ ജോസഫ്

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട് കൽപറ്റയിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. അക്രമം കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് പി ജെ ജോസഫ് പറഞ്ഞു.

അക്രമത്തെ അപലപിക്കാൻ സി പി എം നേതാക്കൾ ആദ്യം തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അക്രമങ്ങൾ നിന്ദ്യമായ നടപടിയാണ്. ബഫർ സോൺ വിഷയത്തിൽ സർക്കാറിന്റെ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശ്നത്തിന്റെ മുഖ്യപ്രതി സംസ്ഥാന സർക്കാർ ആണെന്നും പി ജെ ജോസഫ് ആരോപിച്ചു.

അതേസമയം, സംഭവത്തിന് പിന്നാലെ സി പി എമ്മിനും ബി ജെ പിക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. രാഹുൽ ഗാന്ധിയെ ബി ജെ പി യും സി പി എമ്മും ചേർന്ന് വേട്ടയാടാൻ നോക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം വേട്ടയാടലിന് ഇരു പാർട്ടികളും ഒരേ തൂവൽ പക്ഷികൾ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ അഴിഞ്ഞാട്ടത്തിന് മുതിരില്ലെന്നും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കൈകോർത്ത സി പി എമ്മിന്റെയും ബി ജെ പി യുടെയും അന്തർധാരയുടെ തുടർക്കഥയാണ് ഇന്നലെ വയനാട്ടിൽ നമുക്ക് കാണാൻ കഴിഞ്ഞത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണ്. ഒരു കാര്യവും ഇല്ലാതെ അഞ്ച് നാൾ രാഹുൽ ഗാന്ധിയെ 50 മണിക്കുർ ചോദ്യം ചെയ്തു. എന്നാൽ, സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർ പോലും ചോദ്യം ചെയ്തിട്ടില്ല. ഇതിന്റെ ഗുട്ടൻസ് ഇപ്പോർ ജനങ്ങൾക്ക് ബോധ്യമായി. ഇപ്പോൾ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയം പിണറായിയും അണികളും പൂർണ്ണയും ഏറ്റെടുത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഈ കാരണം കൊണ്ടാണ് ഇപ്പോൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാം എന്ന വ്യാമോഹം ആർക്കും വേണ്ട. തൊലി പുറത്തെ ചികിത്സ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് കരുതണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ സർക്കാരിന് എതിരെ ജനവികാരം എതിരായി. ഇതോടെ, മുഖ്യമന്ത്രി നിൽക്കകള്ളിയില്ലാതെ ആണ് ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

'ആളെ കൊല്ലുകയും കൊന്നവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ പാരമ്പര്യം';കെ സുധാകരന്‍'ആളെ കൊല്ലുകയും കൊന്നവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ പാരമ്പര്യം';കെ സുധാകരന്‍

എന്നാൽ, വിഷയത്തിൽ പ്രതികരിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത് വന്നിരുന്നു. ഉന്നത നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്ന് കെ സി പറഞ്ഞു. എസ് എഫ്‌ ഐക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം

cmsvideo
  രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

  'കേരളത്തിലെ സി പി എമ്മിന് പല അജണ്ടയുണ്ട്. ഇന്ത്യയിലെ കോണ്‍ഗ്രസിന് വലിയ വേദനയുണ്ടാക്കിയ സംഭവം ആണിത്. സി പി എമ്മിന് ഗാന്ധിയോടാണ് വിരോധം. അതാണ് ആര്‍ എസ് എസും ചെയ്യുന്നത്. ആർ എസ് എസ് ഐഡിയോളജിയിലേക്ക് ക്രമേണ കേരളത്തിലെ സി പി എമ്മിനെ കൊണ്ടു പോകുന്നു മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെ കൊണ്ട് ചുടു ചോറ് തിന്നിക്കുന്ന പണിയാണ് സി പി എം ഇപ്പോൾ ചെയ്യുന്നത്'...കെ സിയുടെ വാക്കുകൾ.

  English summary
  Wayanad MP rahul gandhi office violence: pj joseph slams kerala government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X