കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതബാധിതർക്കൊപ്പം രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുമായി സംസാരിച്ചു, എപ്പോഴും ഒപ്പമുണ്ടാകുമെന്ന് രാഹുൽ!

Google Oneindia Malayalam News

Recommended Video

cmsvideo
ദുരിതമഴയിൽ വിറങ്ങലിച്ച മനസ്സുകൾക്ക് സാന്ത്വനമായി രാഹുൽ എത്തി | #KeralaFloods | Oneindia Malayalam

വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടരുന്നു. പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം ദുരിത ബാധിതരെ പാർ‌പ്പിച്ചിരിക്കുന്ന ക്യാമ്പ് സന്ദർശിച്ച് പറഞ്ഞു. പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകർന്നവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകാനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി.

<strong>ബംഗാൾ തീരത്ത് ന്യൂനമർദ്ദം: കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത</strong>ബംഗാൾ തീരത്ത് ന്യൂനമർദ്ദം: കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകർന്നവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകാനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി.പ്രകൃതി ക്ഷോഭത്തിൽ തകർന്ന വയനാടിനെ കൈപിടിച്ചുയർത്താൻ താൻ കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ പ്രകൃതി ക്ഷോഭങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു.

Rahul Gandhi


കഴിഞ്ഞ ദിവസമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. വൈകീട്ട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ തുടർന്ന്, ഉരുൾ പൊട്ടലിൽ വൻ നാശനഷ്ടങ്ങളുണ്ടായ കവളപ്പാറ സന്ദർശിക്കാനെത്തുകായുരുന്നു. പിന്നീട് രക്ഷപ്പെട്ട ആൾകാർ വസിക്കുന്ന ക്യാമ്പും അദ്ദേഹം സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശനത്തിന് ശേഷം, ഉരുൾപൊട്ടലുണ്ടായ പ്രദേശവും കണ്ടാണ് രാഹുൽ മടങ്ങിയത്.

തുടർന്ന് മമ്പാടും എടവണ്ണയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടി രാഹുൽ സന്ദർശനം നടത്തിയിരുന്നു. രാത്രി ഏഴിന് കലക്ട്രേറ്റിൽ നടത്തിയ അവലോകന യോഗത്തിലും വയനാട് എംപി രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിയോടൊപ്പം കവളപ്പാറയിൽ എത്തിയിരുന്നു

English summary
Wayanad MP Rahul Gandhi's visits flood affected area in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X