Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അതിജീവിച്ചവരെ സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

മലപ്പുറം; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ നിന്നും അതിജീവിച്ചവരെ സന്ദര്‍ശിച്ച്‌ വയനാട്‌ എംപി രാഹുല്‍ ഗാന്ധി. അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷമാണ്‌ രാഹുല്‍ മടങ്ങിയത്‌. രണ്ട്‌ ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയതാണ്‌ രാഹുല്‍ ഗാന്ധി.

ദുരന്തങ്ങള്‍ അതിജീവിച്ചവരില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന്‌ സന്ദര്‍ശനത്തിന്‌ ശേഷം രാഹുല്‍ ഗാന്ധി ഫേസ്‌ബുക്കില്‍ കുറിച്ചു. സന്ദര്‍ശനസമയത്ത്‌ അവിടെ കണ്ട ചെറിയ കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രവും അവള്‍ക്ക്‌ ചോക്ലേറ്റ്‌ നല്‍കുന്നതിന്റെ ചിത്രവും രാഹുല്‍ പങ്കുവെച്ചു.

rahul gandhi

Recommended Video

cmsvideo
    ഓട്ടോഗ്രാഫ് വാങ്ങാന്‍ വന്ന വിദ്യാര്‍ത്ഥിനിക്ക് രാഹുലിന്റെ സ്‌നേഹം | Oneindia Malayalam

    ഇന്ന്‌ വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്ന രാഹുലിന്റെ നേതൃത്വത്തില്‍ മേപ്പാടിയില്‍ ട്രാക്ടര്‍ റാലി നടത്തും. ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചും അശാസ്‌ത്രീയമായ രീതിയില്‍ വനമേഖലക്ക്‌ ചുറ്റും ബഫര്‍സോണ്‍ സ്വീകരിക്കുകയും ചെയ്യുന്ന നടപടികളില്‍ പ്രതിഷേധിച്ചുമാണ്‌ ട്രോക്ടര്‍ റാലി. തൃക്കൈപ്പറ്റ മുതല്‍ മുട്ടില്‍ ബസ്‌ സ്റ്റോപ്പ്‌ വരെ ആറ്‌ കിലോമീറ്റര്‍ ദൂരമാണ്‌ ട്രാക്ടര്‍ റാലി.

    രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍
    റാലിക്ക്‌ ശേഷം കര്‍ഷകരെ അഭിസംബോധന ചെയ്‌ത്‌ 2 മണിയോടെ വയനാട്‌ ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മലപ്പുറം ജില്ലയിലേക്ക്‌ തിരിക്കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ്‌ പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടക്കും.നിയമസഭ തിരഞ്ഞെടുപ്പിനുമുന്നോടിയായുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മേഖലയില്‍ ഗുണം ചെയ്യുമെന്നാണ്‌ സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വം പ്രതീക്ഷിക്കുന്നത്‌.

    പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+