കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹ് ലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
Promising Life Cut Short,’ Writes Rahul Gandhi to Kerala CM

തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയായ ഷഹ് ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപിയുടെ കത്ത്. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവനാണ് സ്കൂളിൽ വെച്ച് നഷ്ടമായതെന്നും ഷഹ് ലുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നം രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു.

കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കാരണം അമിത ജോലിഭാരവും പീഡനവുമെന്ന് ആരോപണം!! കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കാരണം അമിത ജോലിഭാരവും പീഡനവുമെന്ന് ആരോപണം!!

സർവ്വജന ഹയർസെക്കണ്ടറി സ്കൂൾ വയനാട്ടിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണെന്നും സ്കൂളിന്റെ വികസന പ്രവർത്തങ്ങൾക്ക് വേണ്ട തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്നും രാഹുൽ ഗാന്ധി കത്തിൽ ഉറപ്പു നൽകുന്നു. സ്കൂളിന്റെ വികസനത്തിന് ആവശ്യമായ ആക്ഷൻ പ്ലാൻ സമയബന്ധിതമായി പൂർത്തിയാക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനൊപ്പം ജില്ലയിലെ മറ്റ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാടന സൌകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെക്കുന്നു.

rahulgandhishehla

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഷഹ് ല ഷെറിന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്ന അദ്ദേഹം ഇത്തരം ദൌർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെടുന്നു. ക്ലാസ് മുറിയിലെ പൊത്തിൽ ഒളിച്ചിരുന്ന പാമ്പിൽ നിന്നാണ് അഞ്ചാം ക്ലാസുകാരിയായ ഷഹ് ലക്ക് പാമ്പുകടിയേറ്റത്.

പാമ്പുകടിയേറ്റ പെൺകുട്ടിക്ക് ചികിത്സ ലഭിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയിയെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നിർദേശിച്ചിരുന്നു. ഇതിനൊപ്പം സംഭവത്തിൽ അന്വേഷണം നടത്താനും ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

English summary
Wayanad MP Rahul Gandhi writes letter to Chief minister of Kerala on Shelha Sherin's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X