മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അക്ഷരാര്‍ത്ഥത്തില്‍ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. ഇനിയും നിരവധി പേരെ മണ്ണിനടിയില്‍ നിന്നായി ലഭിക്കാനുണ്ട് എന്നാണ് വിവരം. മരണസംഖ്യ ഓരോ മണിക്കൂറിലും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ്, സന്നദ്ധസംഘടനകള്‍ എന്നിവയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
കേരള പോലീസിന്റെ നായകള്‍ അടക്കം മുണ്ടക്കൈയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിച്ചു. അതിനിടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.
Aug 06, 2024, 6:11 am IST
മുണ്ടക്കൈയില്‍ രക്ഷാദൗത്യം എട്ടാം നാളിലേക്ക്
Aug 05, 2024, 11:31 pm IST
സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ നാളെ പരിശോധന നടത്തും. ഇതുവരെ എത്തിപ്പെടാനാവാത്ത സ്ഥലമാണിത്. അവിടേക്ക് ദൗത്യസംഘത്തെ വ്യോമസേന വിമാനത്തില്‍ എത്തിക്കും.
ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 387 ആയി ഉയര്‍ന്നു. ഇനിയും കണ്ടെത്താനുള്ളത് 180 പേരെ
Aug 05, 2024, 7:56 pm IST
പുത്തുമുലയില് കൂടുതല്‍ ആംബുലന്‍സുകള്‍ എത്തുന്നു. ജെസിബി ഉപയോഗിച്ച് കൂടുതല്‍ കുഴികളെടുക്കുന്നു. ബാക്കിയുള്ള മൃതദേഹങ്ങളും കൂടി ഇന്ന് സംസ്കരിക്കാന്‍ ശ്രമം.
Aug 05, 2024, 7:31 pm IST
പുത്തുമലയില്‍ കനത്ത മഴ. കൂട്ടക്കുഴിമാടങ്ങളില്‍ വെള്ളം ഇറങ്ങുന്നത് ഒഴിവാക്കാന്‍ ശ്രമം.
Aug 05, 2024, 6:03 pm IST
വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 402 ആയി. പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.
Aug 05, 2024, 5:45 pm IST
വയനാട്ടില്‍ 16 പേരുടെ കൂട്ട സംസ്കാരം നടന്നു
Aug 05, 2024, 5:45 pm IST
സൈന്യം തീരുമാനിക്കുന്നത് വരെ മുണ്ടക്കൈയില്‍ അടക്കം തിരച്ചില്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍
Aug 05, 2024, 5:27 pm IST
റീബിള്‍ഡ് വയനാടിനായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പത്ത് ദിവസത്തെ ശമ്പളം നല്‍കുമോയെന്ന് ജീവനക്കാരോട് സര്‍ക്കാര്‍. അഞ്ച് ദിവസത്തെ ശമ്പളം നല്കാന് സംഘടനകള്‍ക്കിടയില്‍ ധാരണ. സാലറി ചലഞ്ചിനായി നിര്‍ബന്ധിക്കരുതെന്നും സംഘടനകള്‍.
Aug 05, 2024, 4:09 pm IST
16 പേരുടെ സംസ്കാര ചടങ്ങുകള്‍ അല്പ സമയത്തിനുള്ളില്‍
Aug 05, 2024, 3:37 pm IST
തിരിച്ചറിയാത്തവരുടെ മൃതദേഹമാണ് മറവ് ചെയ്യുക. സര്‍വമത പ്രാര്‍ത്ഥനയ്ക്ക് ശേഷം് മറവ് ചെയ്യും
കൂടുതല്‍ ആളപായമില്ലെങ്കിലും വിലങ്ങാടും സംഭവിച്ചത് വലിയ ദുരന്തമാണെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്
Aug 05, 2024, 12:33 pm IST
വയനാട് ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയവരെ സംരക്ഷിക്കാന്‍ ഓര്ഫനേഡ് കണ്ട്രോള് ബോര്‍ഡ്. ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ കുട്ടികളേയും വൃദ്ധരേയും സംരക്ഷിക്കും
Aug 05, 2024, 11:39 am IST
വയനാട്ടിലേത് അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനധികൃത നിയമവിരുദ്ധ സംരക്ഷണം നല്‍കിയെന്നും ആരോപണം
Aug 05, 2024, 11:19 am IST
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തും. കുട്ടയില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകള്‍ എത്തിച്ചു. ഹിറ്റാച്ചി, ജെസിബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തും
Aug 05, 2024, 10:59 am IST
രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം തയാറാക്കുന്നത് മേപ്പാടി പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികള്‍ ഇവിടെ നിന്നും വിതരണം ചെയ്യും
Aug 05, 2024, 10:40 am IST
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ 31 എണ്ണമെന്ന് മന്ത്രി രാജന്. 158 ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. സംസ്കാര നടപടികള്‍ ഉച്ചയ്ക്ക് ശേഷം ആരംഭിക്കുമെന്ന് മന്ത്രി
Aug 05, 2024, 10:19 am IST
വയനാട്ടില്‍ ഏഴാം ദിനം തിരച്ചില്‍ തുടരുന്നത് 12 മേഖലകളാക്കി തിരിച്ച്. മേപ്പാടിയില്‍ 16 ക്യാമ്പുകളില്‍ കഴിയുന്നത് 2514 പേര്. ക്യാമ്പുകളില്‍ 599 കുട്ടികളും ആറ് ഗര്‍ഭിണികളും
Aug 05, 2024, 9:55 am IST
നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി
Aug 05, 2024, 9:54 am IST
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസം വേഗത്തിലാക്കണം എന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ആരിഫലി. ദുരിതബാധിതരുടെ പുനരധിവാസം സാധ്യമാകുംവരെ സര്‍ക്കാര്‍ താല്‍ക്കാലിക സംവിധാനം ഒരുക്കണം.
Aug 05, 2024, 9:20 am IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചു. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി ഐഎഎസിന്റെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്
Aug 05, 2024, 8:48 am IST
രക്ഷാദൗത്യം പുരോഗമിക്കുന്നു
Aug 05, 2024, 8:16 am IST
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തിലായ ക്ഷീര കര്‍ഷകര്‍ക്ക് എല്ലാ സഹായവും എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. എല്ലാ സഹായങ്ങളും എത്തിക്കും. ഉരുള്‍പൊട്ടലില്‍ നൂറിലധികം പശുക്കള്‍ ചത്തിട്ടുണ്ടെന്നാണ് കണക്ക്. അമ്പതോളം പശുക്കള്‍ ഒഴുകിപ്പോയി. 39 കാലിത്തൊഴുത്ത് പൂര്‍ണ്ണമായും 29 എണ്ണം ഭാഗികമായും നശിച്ചു.
വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കാത്ത സ്കൂളുകള്‍ ഇന്ന് തുറക്കും
Aug 05, 2024, 7:07 am IST
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലര്‍ട്ട്
READ MORE
7:27 AM, 30 Jul
വയനാട്ടില്‍ ഇരട്ട ഉരുള്‍പൊട്ടല്‍
മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ ഇരട്ട ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടമായി. മരണസംഖ്യ ഉയരുന്നു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തും. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ രണ്ട് സംഘമാണ് ഉടന്‍ ദുരന്തമേഖലയില്‍ എത്തും. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ സുലൂരില്‍ നിന്ന് എത്തും
7:37 AM, 30 Jul
കണ്ട്രോള് റൂം തുറന്നു
ആരോഗ്യവകുപ്പ്-ദേശീയ ആരോഗ്യമിഷന് കണ്ട്രോള് റൂം തുറന്നു. അടിയന്തരസാഹചര്യങ്ങളില്‍ സഹായം ലഭ്യമാകാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
7:53 AM, 30 Jul
തൃശൂര്‍ മുതലുള്ള എല്ലാ ഫയര്‍ ഫോഴ്സ് സംഘങ്ങളും ദുരന്തമുഖത്തേക്ക്
7:54 AM, 30 Jul
അറിയിപ്പ്
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ എല്ലാവരും സന്നദ്ധരാകണം.
8:04 AM, 30 Jul
സൈന്യത്തിന്റെ സഹായം തേടിയെന്ന് മന്ത്രി ഒആർ കേളു
സൈന്യത്തിന്റെ സഹായം തേടിയെന്ന് മന്ത്രി ഒആർ കേളു വണ്‍ഇന്ത്യ മലയാളത്തോട്. കൂടുതല്‍ എന്‍ഡിആർഎഫ് സേന എത്തും. മൂന്ന് മന്ത്രിമാർ ഉടന്‍ വയനാട്ടിലെത്തും.മുഖ്യമന്ത്രിയുമായി നിരന്തരം ചർച്ച നടത്തുന്നു. സാധ്യമായ എല്ലാ നടപടികളും അതിവേഗത്തില്‍ ചെയ്യുമെന്നും മന്ത്രി
8:05 AM, 30 Jul
അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
8:06 AM, 30 Jul
മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
8:13 AM, 30 Jul
വിലങ്ങാട് മലയങ്ങാട് ഭാഗത്തു ഉരുൾപൊട്ടിയത്തിൽ മലയങ്ങാട് പാലം ഒലിച്ചു പോയിട്ടുണ്ട്. നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് പാലം പോയതോടുകൂടി 12 കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടാണ് ഉള്ളത് പുഴയുടെ സൈഡിലുള്ള വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.ആളപായമില്ല.
8:14 AM, 30 Jul
കോഴിക്കോടും ഉരുള്‍പൊട്ടല്‍
8:30 AM, 30 Jul
കണ്ട്രോള് റൂം
8:35 AM, 30 Jul
ചാലിയാർ പുഴയിലൂടെ ഒഴുകി എത്തി മൃതദേഹങ്ങൾ
മലപ്പുറത്ത് ചാലിയാർ പുഴയിലൂടെ ഒഴുകി എത്തി മൃതദേഹങ്ങൾ, 10 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തകർ
8:41 AM, 30 Jul
വയനാട് ഉരുള്‍പൊട്ടലില്‍ ജില്ലാ ഭരണകൂടം 19 മരണം സ്ഥിരീകരിച്ചു
8:59 AM, 30 Jul
അടിയന്തരസാഹചര്യത്തില്‍ വിളിക്കാവുന്ന നമ്പറുകള്‍
9:02 AM, 30 Jul
സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു
9:32 AM, 30 Jul
മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസില്‍ എത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു
9:32 AM, 30 Jul
ദുരന്ത സ്ഥലത്ത് അടിയന്തരമായി എത്തുന്നതിനായി മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും അല്പസമയത്തിലകം എത്തിച്ചേരും. റവന്യു, പൊതുമരാമത്ത്, പട്ടിക ജാതി- പട്ടികവര്‍ഗം വകുപ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാര്‍ഗം വയനാട്ടില്‍ എത്തും
9:42 AM, 30 Jul
മുണ്ടക്കൈയിലേത് അതിഭീകരമായ അവസ്ഥയെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി റഫീഖ് വണ്‍ഇന്ത്യ മലയാളത്തോട്. മരങ്ങള്‍ക്കും പാറക്കെട്ടുകള്‍ക്കുമിടയില്‍ മൃതദേഹാവിശിഷ്ടങ്ങള്‍. രക്ഷാപ്രവര്‍ത്തനം അതീവദുഷ്കരമാണ്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് എത്താനായിട്ടുണ്ട് എന്നും റഫീഖ്
9:52 AM, 30 Jul
മുണ്ടക്കൈ പ്രദേശത്തേക്ക് ഇപ്പോഴും എത്താന്‍ സാധിച്ചിട്ടില്ലെന്ന് മുണ്ടക്കൈ വാര്‍ഡ് 11 മെമ്പര്‍ ബാബു. അതിസാഹസികമായി രണ്ട് പുഴ മുറിച്ചുകടന്നു, മൂന്നാമത്തെ പുഴ കടന്നാല്‍ മാത്രമെ അങ്ങോട്ട് എത്താന്‍ കഴിയുള്ളു. ചെറുതായി മണ്ണിടിച്ചില്‍ സംഭവിക്കുന്നുണ്ടെന്നും പുഴ കലങ്ങിമറിഞ്ഞ അവസ്ഥയിലാണെന്നും ബാബു
10:13 AM, 30 Jul
വയനാട്ടിലേക്ക് ഹെലികോപ്ടറിന് എത്താനാകുന്നില്ല. കോഴിക്കോട് ലാന്‍ഡ് ചെയ്തു
ചൂരല്‍മലയില്‍ അതീവഗുരുതര സാഹചര്യമെന്ന് ബ്ലോക്ക് ഡിവിഷന് മെമ്പര്‍ രാഘവന് വണ്‍ഇന്ത്യ മലയാളത്തോട്. കണ്മുന്നില് ഒരാള്‍ ചെളിയില്പെട്ട് കിടക്കുന്നുണ്ട് എന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിഫലമാകുന്നു എന്നും രാഘവന്. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്കും മുന്നോട്ട് നീങ്ങാനാകുന്നില്ല. നിരവധി വീടുകള്‍ തകര്‍ന്നുവെന്നും രാഘവന്
11:01 AM, 30 Jul
വൈറ്റ് ഗാര്‍ഡ് ഹെല്പ് ഡെസ്ക്
11:03 AM, 30 Jul
വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ദുരന്തമനുഭവിക്കുന്നവര്‍ക്കുമായി ആയിരത്തോളംപേര്‍ക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റില്‍ ഭക്ഷണം ഒരുക്കുമെന്ന് ഷെഫ് സുരേഷ് പിള്ള. ഭക്ഷണം അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ് എന്നും സുരേഷ് പിള്ള അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍
നോബി 91 97442 46674, അനീഷ് +91 94477 56679
11:18 AM, 30 Jul
മുണ്ടക്കൈ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ 700 പേര് കുടുങ്ങികിടക്കുന്നു
11:40 AM, 30 Jul
കണ്ട്രോള് റൂം നമ്പറുകള്‍
ചൂരല്‍മലയില്‍ താലൂക്ക് തല ഐആര്‍എസ് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു.
കണ്ട്രോള് റൂം നമ്പറുകള്‍
ഡെപ്യൂട്ടി കളക്ടര്‍ - 8547616025
തഹസില്‍ദാര്‍, വൈത്തിരി - 8547616601
കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് - 9961289892
അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ - 9383405093
അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ - 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688
11:40 AM, 30 Jul
മരിച്ച പത്ത് പേരെ തിരിച്ചറിഞ്ഞു
11:59 AM, 30 Jul
കോഴിക്കോട് നിന്നുള്ള എൻഡിആർഎഫ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. 27 അംഗ സംഘമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്.