കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്ക് നേരെ ആക്രമണം; 7 ബിഡിജെഎസ് പ്രവർത്തകർക്ക് പരുക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്ക് നേരെ ആക്രമണം

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ വാഹനത്തിന് നേരെ വീണ്ടും ആക്രമണം. വണ്ടൂർ നിയോജക മണ്ഡലത്തിലെ പൂങ്ങോട് വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ബിഡിജെഎസ്, ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് എൻഡിഎ നേതൃത്വം ആരോപിച്ചു. അനൗൺസ്മെന്റ് വാഹനങ്ങളുടെ ശബദം വിവാഹ വീട്ടിൽ ബുദ്ധിമുട്ടുണ്ടാക്കി എന്നാരോപിച്ച് വാഹനങ്ങൾ തടഞ്ഞു വച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

Read Also: രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ ലോകശ്രദ്ധ ആകർഷിച്ച് വയനാട്... പിന്മാറില്ല, ദേശീയ നേതാവിന് ചെക്ക് വിളിക്കാൻ പിപി സുനീർ... തുഷാർ വെള്ളാപ്പള്ളിRead Also: രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ ലോകശ്രദ്ധ ആകർഷിച്ച് വയനാട്... പിന്മാറില്ല, ദേശീയ നേതാവിന് ചെക്ക് വിളിക്കാൻ പിപി സുനീർ... തുഷാർ വെള്ളാപ്പള്ളി

thushar

വണ്ടൂരിന് സമീപം ചോക്കോടും തുഷാറിന്റെ വാഹനം തടഞ്ഞിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ എ പി അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വണ്ടി തടഞ്ഞെന്നാണ് എന്‍‍ഡിഎ ആരോപണം. ഇതിനെതിരെ പരാതി നൽകാനൊരുങ്ങുമ്പോഴാണ് രണ്ടാമതും ആക്രമണം ഉണ്ടായത്.

ചോക്കോട് പൊതുപരിപാടിയിൽ എത്തേണ്ടിയിരുന്ന എഐസിസി ജനറൽ സെക്രട്ടറു മുകുൾ വാസ്നിക്കിന്റെ വാഹനമാണെന്ന് കരുതി നിർത്താൻ ആവശ്യപ്പെടുക മാത്രമെ ചെയ്തുള്ളുവെന്നാണ് യുഡിഎഫ് നൽകുന്ന വിശദീകരണം. അതേ സമയം വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Wayanad NDA candidate Thushar Vellapplly's vehicle attacked at vandoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X