കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്, പാലക്കാട്, മലപ്പുറം; രാജ്യത്തെ നക്സൽ ബാധിത ജില്ലകളിൽ മൂന്നെണ്ണം കേരളത്തിൽ

Google Oneindia Malayalam News

ദില്ലി: വയനാട്, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളെ കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ രാജ്യത്തെ നക്സൽ ബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള ജില്ലകൾ ആദ്യമായായിരുന്നു ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കേരളത്തിലെ മൂന്ന് ജില്ലകൾ ഉൾപ്പെടെ 8 ജില്ലകളെയാണ് ആഭ്യന്തര മന്ത്രാലയം പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തിയത്.

126 പ്രദേശങ്ങളെയാണ് നക്സസൽ ബാധിത പ്രദേശങ്ങളായി കേന്ദ്ര സർക്കാർ കണക്കാക്കിയിരുന്നു. നക്സൽ സാന്നിധ്യം കുറഞ്ഞ് വരുന്നത് കണക്കിലെടുത്ത് 44 ജില്ലകളെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു.

palakkad

നക്സൽ ഭീഷണി നേരിടാനായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് തുക ലഭിക്കേണ്ട സംസ്ഥാനങ്ങളെ തീരുമാനിക്കാനാണ് പട്ടികയുണ്ടാക്കുന്നത്. പ്രദേശത്തെ നക്സൽ ഗ്രൂപ്പുകളുടെ പ്രവർത്തനം, സംഘടനയിലെ അംഗ ബലം , സ്വാധീനം എന്നിവ വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്. നക്സൽ ബാധിത പട്ടികയിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളിൽ വാർത്താ വിനിമയ സംവിധാനം മെച്ചപ്പെടുത്തതിന്റെ ഭാഗമായി 4,000 മൊബൈൽ ടവറുകൾ സ്ഥാപിക്കാനും നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം മലബാർ മേഖലയിൽ മാവോയിസ്റ്റ് ഒളിത്താവളങ്ങൾ ശക്തി പ്രാപിച്ച് വരികയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കോഴിക്കോട്, വയനാട് , മലപ്പുറം എന്നീ ജില്ലകളിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് സൂചന. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആയുധങ്ങൾ ഇവരുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. സാമൂഹിക പ്രശ്നങ്ങളിലെ ഇടപെടുകൾക്കൊപ്പം ശക്തിയും സ്വാധീനവും തെളിയിക്കാൻ കൂടുതൽ സായുധ നീക്കത്തിലേക്ക് മാവോയിസ്റ്റുകൾ കടക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു.

ഇതിന്റെ ഭാഗമായിരുന്നു കണ്ണൂരിലെ അമ്പായത്തോട് നടന്ന മാവോയിസ്റ്റുകളുടെ സായുധ പ്രകടനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമ്പായത്തോട് നാലംഗ സംഘം തോക്കുമായി പ്രകടനം നടത്തുകയായിരുന്നു. ഇതിന് മുൻപ് വയനാട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലെ വനാതിർത്തിയിൽ മാവോയിസ്റ്റുകൾ സാന്നിധ്യം അറിയിച്ചിരുന്നു. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പണവും , തൊഴിലും അഞ്ച് ലക്ഷം രൂപ വരെ ഉൾപ്പെടുന്ന പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടും ആരും ഇതുവരെ കീഴടങ്ങാൻ തയാറായിട്ടില്ല.

വയനാട്ടിലെ പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: റിസോര്‍ട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുതുടങ്ങി!!,വയനാട്ടിലെ പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: റിസോര്‍ട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുതുടങ്ങി!!,

English summary
wayanad,palakkad, malappuram naxal affected areas of keralam, home ministry report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X