Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് പുനഃരധിവാസം; ഒരു വീടിന് ജിഎസ്ടി അടക്കം ആകെ ചിലവ് 2695000: ഓരോന്നിന്റേയും കണക്ക് പറഞ്ഞ് മന്ത്രി

വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വീടിന് തറ കാണാനില്ല എന്നത് വിചിത്രമായ ഒരു ആരോപണമാണ്. ആ അറിവ് എവിടെ നിന്ന് കിട്ടി എന്നറിയില്ല. എന്തായാലും സർക്കാർ ദുരിത ബാധിതർക്കായി നിർമ്മിക്കുന്ന വീടുകളുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല . വീട് വന്ന് കണ്ട ദുരിത ബാധിതർ സന്തോഷത്തിലാണ് . അതിലും വലുതല്ല ഒന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരേയും ആരോപണങ്ങൾ വിശ്വസിക്കുന്നവരേയും ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നു . കണ്ടും കേട്ടും കാര്യങ്ങൾ മനസിലാക്കാം. ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തകർന്നു പോയി ഇതും അങ്ങനെ തകരും. സർക്കാർ ധനസഹായത്തോടെ ഇ പി സി (എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) മാതൃകയിൽ നിർമ്മിക്കുന്ന ഈ സമഗ്ര ടൗൺഷിപ്പില്‍ ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ സൗകര്യങ്ങളോടെ 410 വീടുകളാണ് ഉള്‍കൊള്ളുന്നത് അങ്ങനെയാണെന്നും മന്ത്രി വ്യക്തമാക്കുന്നു.

wayanad-home

ടൗൺഷിപ്പിന്റെ പ്രധാന സവിശേഷതകൾ

  • സാമൂഹിക സൗകര്യങ്ങൾ: സ്മാരകം, അങ്കണവാടി, കമ്മ്യൂണിറ്റി & പുനരധിവാസ കേന്ദ്രം, ഓപ്പൺ എയർ തിയേറ്റർ, ആരോഗ്യ കേന്ദ്രവും ലാബും, മെറ്റീരിയൽ ശേഖരണ കേന്ദ്രം, മാർക്കറ്റ്, ഫുട്ബോൾ ഗ്രൗണ്ട്, 3 പൊതു ശുചിമുറികൾ.
  • ജലവിഭവ വിനിയോഗം: 7.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭ സംഭരണി, 2.5 ലക്ഷം ലിറ്റർ ഓവർഹെഡ് വാട്ടർ ടാങ്ക്, 10 മലിനജല ശുദ്ധീകരണ പ്ലാന്റുകൾ (STP), 9 റിട്ടൻഷൻ പോണ്ടുകൾ.
  • റോഡുകൾ: 11.42 കിലോമീറ്റർ റോഡുകൾ, ഇതിൽ 1.1 കിലോമീറ്റർ പ്രധാന റോഡ്, 2.77 കിലോമീറ്റർ ഉപറോഡ്, 7.55 കിലോമീറ്റർ ആന്തരിക റോഡുകൾ.
  • മറ്റ് സൗകര്യങ്ങൾ: ചെറിയ പാലങ്ങൾ, കലുങ്കുകൾ, ലാൻഡ്സ്കേപ്പിംഗ്, ഭൂഗർഭ കേബിളിംഗ്, തെരുവ് വിളക്കുകൾ, ഇന്റർലോക്ക് പേവ്മെന്റ്, ചുറ്റുമതിൽ, ഗേറ്റ്.
  • ബാധ്യതാ കാലയളവ്: എം ഇ പി ഇനങ്ങൾക്ക് 3 വർഷവും, സിവിൽ നിർമ്മാണത്തിന് 5 വർഷവും.

മോഡൽ ഹൗസിന്റെ സവിശേഷതകൾ

ആധുനികവും ഭൂകമ്പ പ്രതിരോധശേഷിയുള്ളതുമായ ഘടനയോടെ രൂപകൽപ്പന ചെയ്ത മോഡൽ ഹൗസ്, ഉയർന്ന നിലവാരമുള്ള നിർമ്മാണ സാമഗ്രികളും ഫിനിഷിംഗും ഉറപ്പാക്കുന്നു.

ഘടന

  • അടിത്തറ: 1.5 മുതൽ 2.5 മീറ്റർ ആഴമുള്ള RCC അടിത്തറകൾ, തേയിലച്ചെടികളുടെ വേര് ഒഴിവാക്കാനും ഭാരം താങ്ങാനും രൂപകൽപ്പന ചെയ്തിരിക്കുന്നു.
  • ഭൂകമ്പ പ്രതിരോധം: IS 1893-2002 (ഭാഗം 1) അനുസരിച്ച് RCC ഫ്രെയിം ഘടന.
  • ഭിത്തികൾ: ഷിയർ ഭിത്തികൾ, RCC സ്ലാബ് മേൽക്കൂര, വരാന്തയിൽ മംഗലാപുരം ഓടുകളോട് കൂടിയ സ്റ്റീൽ ഫ്രെയിം.
  • ഗോവണി: സ്റ്റീൽ കൊണ്ടുള്ള പുറം ഗോവണി.

ഭിത്തികളും ഫിനിഷിംഗും

  • കൽപ്പണി: ഉയർന്ന നിലവാരമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ.
  • പ്ലാസ്റ്ററിംഗ്: 12mm (1:4) ഭിത്തി, 9mm (1:3) സീലിംഗ്.
  • ടൈലിംഗ്: കജരിയ മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകൾ, ടോയ്ലറ്റിൽ എപ്പോക്സി ഫിനിഷ്, ഗ്രാനൈറ്റ് കൗണ്ടറുകൾ.
  • പെയിന്റ്: ഏഷ്യൻ പെയിന്റ്സ് പ്രീമിയം അക്രിലിക് എമൽഷൻ (7 വർഷം വാറന്റി), വാട്ടർ പ്രൂഫിംഗ്.

ജോയിനറീസ്

  • ജനലുകൾ: 20 വർഷം വാറന്റിയുള്ള UPVC.
  • കതകുകൾ: ടാറ്റാ പ്രവേഷ് സ്റ്റീൽ, കിറ്റ്പ്ലൈ ഫ്ലഷ് ഡോറുകൾ, എഫ് ആർ പി ടോയ്ലറ്റ് കതകുകൾ (5-10 വർഷം വാറന്റി).
  • കൊതുകുവല: എസ്എസ് 304 ഗ്രേഡ്, അലുമിനിയം ഫ്രെയിം.

പ്ലംബിംഗ് & സാനിറ്ററി

  • ഫിക്സ്ചറുകൾ: CERA (10 വർഷം വാറന്റി).
  • സിങ്കുകൾ: മാറ്റ് ഫിനിഷ് CERA സിങ്കുകൾ.
  • വാട്ടർ ടാങ്ക്: 1000 ലിറ്റർ പിവിസി.

ഇലക്ട്രിക്കൽ

  • വയറിംഗ്: FRLSH-ഗ്രേഡ് V-ഗാർഡ് കോപ്പർ.
  • സ്വിച്ചുകൾ: MK ഹണിവെൽ മോഡുലാർ.
  • മീറ്ററുകൾ: ഹെൻസെൽ IP65, 3-ഫേസ്.
  • ഫിറ്റിംഗുകൾ: ഫിലിപ്സ് ലൈറ്റുകൾ, ഹാവെൽസ് BLDC ഫാനുകൾ.

ചെലവ്

  • അടിസ്ഥാന വില: ₹22,00,000
  • ബാധ്യതാ കാലയളവ് ചെലവ്: ₹11,000
  • അധിക സൗകര്യങ്ങൾ: ₹66,000
  • GST (18%): ₹3,96,000
  • WWCF (1%): ₹22,000
  • ആകെ: ₹26,95,000

ഈ ടൗൺഷിപ്പ് പദ്ധതി, ആധുനികവും സുസ്ഥിരവുമായ ജീവിത സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+