Get Updates
Get notified of breaking news, exclusive insights, and must-see stories!

Wayanad Election Result Live: കന്നിയങ്കത്തിൽ വെന്നിക്കൊടി പാറിച്ച് പ്രിയങ്ക, രാഹുലിനെ കടത്തി വെട്ടുന്ന വിജയം

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. 4 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധി പാർലമെന്റ് പ്രവേശനത്തിന് ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധി വിട്ടൊഴിഞ്ഞ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നിരിക്കുകയാണ്.

2019ലേതിനേക്കാള്‍ കുറഞ്ഞ പോളിംഗ് ആണ് ഇത്തവണ വയനാട്ടിലുണ്ടായത്. 73.57 ശതമാനത്തില്‍ നിന്നും പോളിംഗ് 64.72 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാന്‍ സാധിക്കുമോ എന്നുളള സംശയം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അത്തരം ആശങ്കകളെ നിഷ്പ്രഭമാക്കിയാണ് പ്രിയങ്കയുടെ പ്രകടനം.

Wayanad Election Result 2024

എതിർ സ്ഥാനാർത്ഥികളായ സത്യൻ മൊകേരിയും നവ്യ ഹരിദാസും പ്രിയങ്കയേക്കാൾ ഏറെ പിന്നിലാണ്. വയനാട് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ തത്സമയം അറിയാം.

Nov 23, 2024, 2:57 pm IST

വോട്ട് ഇങ്ങനെ

വോട്ട് ഇങ്ങനെ
സത്യൻ മൊകേരിക്ക് 209906 വോട്ടുകളും നവ്യ ഹരിദാസിന് 109202 വോട്ടുകളും
Nov 23, 2024, 2:35 pm IST

പ്രിയങ്കയ്ക്ക് 408036 വോട്ടുകളുടെ ഭൂരിപക്ഷം
Nov 23, 2024, 2:35 pm IST

പ്രിയങ്ക ഗാന്ധി വയനാട്ടിൽ നേടിയത് 617942 വോട്ടുകൾ
Nov 23, 2024, 2:04 pm IST

404619 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
Nov 23, 2024, 2:03 pm IST

കന്നിയങ്കത്തിൽ വെന്നിക്കൊടി

വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് പ്രിയങ്ക ഗാന്ധിക്ക് കൂറ്റൻ വിജയം
Nov 23, 2024, 1:53 pm IST

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 4 ലക്ഷം കടന്നു. ഇതുവരെ 403966 വോട്ടുകളുടെ ലീഡ്
Nov 23, 2024, 1:50 pm IST

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 4 ലക്ഷത്തിലേക്ക് അടുക്കുന്നു
Nov 23, 2024, 1:28 pm IST

ലീഡ് മൂന്നര ലക്ഷം കടന്നു. ഇതുവരെ 382975 വോട്ടുകളുടെ ഭൂരിപക്ഷം
Nov 23, 2024, 1:27 pm IST

രാഹുലിനെ മറികടന്നു

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്ന് പ്രിയങ്ക ഗാന്ധി
Nov 23, 2024, 1:18 pm IST

നിലവിലെ വോട്ട് നില

പ്രിയങ്ക ഗാന്ധി- 543589 സത്യൻ മൊകേരി- 184151 നവ്യ ഹരിദാസ്- 100210
Nov 23, 2024, 1:05 pm IST

362657 വോട്ടുകളാണ് ഇതുവരെ പ്രിയങ്കയുടെ ഭൂരിപക്ഷം
Nov 23, 2024, 1:03 pm IST

രാഹുൽ ഗാന്ധി 2019ൽ നേടിയ ഭൂരിപക്ഷം മറികടക്കാൻ ഇനി പ്രിയങ്കയ്ക്ക് വേണ്ടത് 7000 വോട്ടുകൾ
Nov 23, 2024, 1:03 pm IST

പ്രിയങ്ക ഗാന്ധി 543589 വോട്ടുകൾ നേടി മുന്നേറുന്നു
Nov 23, 2024, 12:40 pm IST

പതറാതെ മുന്നോട്ട്

പ്രിയങ്ക ഗാന്ധി 532143 വോട്ടുകൾ നേടി മുന്നേറുന്നു
Nov 23, 2024, 12:03 pm IST

നിലവിൽ പ്രിയങ്കയ്ക്ക് 311804 വോട്ടുകളുടെ ഭൂരിപക്ഷം
Nov 23, 2024, 12:03 pm IST

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 3 ലക്ഷം കടന്നു
Nov 23, 2024, 11:58 am IST

പ്രിയങ്കയ്ക്ക് നിലവിൽ 281104 വോട്ടുകളുടെ ഭൂരിപക്ഷം
Nov 23, 2024, 11:57 am IST

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 3 ലക്ഷത്തിലേക്ക് അടുക്കുന്നു
Nov 23, 2024, 11:38 am IST

നിലവിലെ വോട്ട് നില

പ്രിയങ്ക ഗാന്ധി- 403610 സത്യൻ മൊകേരി- 113354 നവ്യ ഹരിദാസ്- 63092
Nov 23, 2024, 11:37 am IST

പ്രിയങ്കയുടെ ഭൂരിപക്ഷം 262436 ആയി
Nov 23, 2024, 11:36 am IST

രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി മറികടക്കുമോ എന്നതാണ് ഇനി അറിയാനുളളത്
Nov 23, 2024, 11:32 am IST

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കടന്നു
Nov 23, 2024, 11:15 am IST

വോട്ട് നില ഇതുവരെ

വോട്ട് നില ഇതുവരെ
പ്രിയങ്ക ഗാന്ധി- 330684 സത്യൻ മൊകേരി- 95446 നവ്യ ഹരിദാസ്- 53675
Nov 23, 2024, 11:15 am IST

191077 വോട്ടുകളാണ് ഇതുവരെ പ്രിയങ്കയുടെ ഭൂരിപക്ഷം
Nov 23, 2024, 11:14 am IST

മുന്നേറ്റം തന്നെ

പ്രിയങ്ക ഗാന്ധി 330684 വോട്ടുകൾ നേടി മുന്നേറുന്നു
Nov 23, 2024, 10:58 am IST

പ്രിയങ്ക ഡൽഹിയിൽ

ഡൽഹിയിലെ ഖാൻ മാർക്കറ്റിലുളള സ്വന്തം വീട്ടിലേക്ക് എത്തി പ്രിയങ്ക ഗാന്ധി, ദൃശ്യങ്ങൾ
Nov 23, 2024, 10:56 am IST

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷം കടന്നു. 157472 വോട്ടുകളുടെ ഭൂരിപക്ഷം
Nov 23, 2024, 10:55 am IST

നിലവിലെ വോട്ട് നില

പ്രിയങ്ക ഗാന്ധി- 268811 സത്യൻ മൊകേരി- 77973 നവ്യ ഹരിദാസ്- 43352
Nov 23, 2024, 10:39 am IST

സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ
സത്യൻ മൊകേരിക്ക് 56929 വോട്ടുകളും നവ്യ ഹരിദാസിന് 31018 വോട്ടുകളും
Nov 23, 2024, 10:38 am IST

124856 വോട്ടുകളാണ് ഇതുവരെ പ്രിയങ്കയുടെ ഭൂരിപക്ഷം
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+