ഭക്ഷ്യ വിഷബാധ,140ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
വയനാട്: വയനാട്ടില്‍ 140ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. വയനാട് മാനന്തവാടി അഞ്ചുകുന്നിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മദ്രസയില്‍ നബിദിനാഘോഷ വേളയില്‍ അനുഭവപ്പെട്ട അസ്വസ്ഥതകളെ തുടര്‍ന്നാണ് 140 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചര്‍ദ്ദിയും കലശലായ വയറു വേദനയും കുട്ടികള്‍ക്ക് അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കുട്ടികളെ പ്രവേശിപ്പിച്ചു. കുട്ടികള്‍ മദ്രസയ്ക്ക് സമീപമുള്ള കടയില്‍ നിന്നും മിഠായികളും, അച്ചാറുകളും വാങ്ങി കഴിച്ചതാണ് ആരോഗ്യപ്രശ്‌നം ഉണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കട ഉടമയ്‌ക്കെതിരെ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം ആരോഗ്യ വകുപ്പ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, നബിദിന ആഘോഷത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണോ വിഷബാധയേറ്റതെന്ന് സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പൊരുന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ നില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications