ശശീന്ദ്രന്റെ ലാളിത്യം തങ്ങളെ തോല്‍പ്പിച്ചെന്ന് കോണ്‍ഗ്രസ്
വയനാട്: സികെ ശശീന്ദ്രന്‍ എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ലാളിത്യമാണ് യുഡിഎഫിനെ ജനങ്ങല്‍ കൈവിടാന്‍ കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ കെകെ കരീം. പാര്‍ട്ടിയുടെ ഐക്യ കുറവ് ഇലക്ഷനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റയിലെ ജനകീയ നേതാവ് സികെ ശശീന്ദ്രന്‍ തന്നെയായിരുന്നു വയനാട്ടില്‍ തിരഞ്ഞെടുപ്പിലെ താരം. ഉജ്ജ്വല വിജയമാണ് ശശീന്ദ്രന്‍ സിറ്റിങ് എംഎല്‍എയായ എംവി ശ്രേയാംസ് കുമാറിനെതിരെ നേടിയത്. 13,083 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശീന്ദ്രന്‍ വിജയിച്ചത്.

സ്ഥാനാര്‍ത്ഥിയായ തിരഞ്ഞെടുത്തത് മുതല്‍ ശശീന്ദ്രന്‍ എന്ന ലാളിത്യമുള്ള നേതാവിലായിരുന്നു ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. കാലില്‍ ചെരുപ്പിടാതെ, മണ്ണിനെ അറിഞ്ഞ് നടന്ന സ്ഥാനാര്‍ത്ഥിയായിരുന്നു ശശീന്ദ്രന്‍. കല്‍പ്പറ്റയിലെ ജനങ്ങളില്‍ ഒരാളായി നടന്ന ശശീന്ദ്രന്റെ ലാളിത്യം തോല്‍വിക്ക് കാരണമായെന്ന് ജില്ലാ കണ്‍വീനര്‍ വ്യക്തമാക്കി. മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയെ തോല്‍പ്പിച്ചത് തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ വീഴ്ചയാണെന്നും കരീം പറഞ്ഞു.












Click it and Unblock the Notifications