Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവ സങ്കേതം വരുന്നു വയനാട്ടുകാരെ ജാഗ്രത

ദില്ലി: 'ദേ കടുവ 'എന്ന് പറഞ്ഞാല്‍ മതിയായിരുന്നു ഇടക്കാലത്ത് വയനാട്ട്കാരെ പേടിപ്പിയ്ക്കാന്‍. എന്നാല്‍ ഇനി വയനാട്ടുകാര്‍ ശരിയ്ക്കുമൊന്ന് പേടിച്ചോളൂ. വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാക്കുന്നു. കടുവയിറങ്ങുന്നതിന്റെ പേരില്‍ റോഡ് പോലും ഉപരോധിച്ച് സമരം നടത്തുന്ന നാട്ടിലാണ് കടുവാ സങ്കേതം വരുന്നത്.

ജനങ്ങളുടെ പേടി കൂട്ടുമെന്ന് മാത്രമല്ല സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, കുറിച്ചിയാട് എന്നീ റേഞ്ചുകള്‍ കടുവ സങ്കേതമായി മാറുകയും ചെയ്യുന്നുണ്ട്. വന്യ ജീവികളുടെ ആക്രമണം നേരിടുന്നവരാണ് വയനാട്ടിലെ ജനതയില്‍ അധികവും. ഇവരുടെ കടുവ പേടിയെ ഇടക്കാലത്ത് പലരും മുതലെടുക്കുകയും ചെയ്തിരുന്നു.

Tiger

എന്തൊക്കെയായാലും കടുവ പേടി ഇനി സത്യമാകാന്‍ പോകുന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ. കടുവ സങ്കേത കേന്ദ്രത്തിനുള്ള പദ്ധതി കേരളം സമര്‍പ്പിച്ചാല്‍ സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുന്‍പ് വ്യക്തമാക്കിയിരുന്നു.

സങ്കേതം സത്യമാകുന്നതോടെ പ്രദേശത്തെ എണ്ണൂറോളം വരുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിയ്‌ക്കേണ്ടി വരും. പദ്ധതിയോട് പ്രദേശവാസികള്‍ക്കുള്ള എതിര്‍പ്പ് ഇല്ലാതാക്കാന്‍ ബോധവത്ക്കരണം നടത്തും. അതേ സമയം കടുവസങ്കേതമാകുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+