കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് യത്തീംഖാനയിലും അന്യസംസ്ഥാന കുട്ടികള്‍

  • By Meera Balan
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ മുട്ടിലില്‍ പ്രവര്‍ത്തിയ്ക്കുന്ന യത്തീംഖാനയിലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ താമസിപ്പിച്ചിരിയ്ക്കുന്നത് നിയമ വിരുദ്ധമായെന്ന് ശിശുക്ഷേമ സമിതി കണ്ടെത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 112 ഓളം കുട്ടികളാണ് യത്തീംഖാനയില്‍ താമസിയ്ക്കുന്നത്. കുട്ടികളെ തിരികെ നാട്ടിലേയ്ക്ക് അയക്കണമെന്ന് സമിതി ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ യത്തീംഖാന കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി.ഇന്ത്യാവിഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യത്തീംഖാനയിലെ കുട്ടികളെപ്പറ്റിയുള്ള വിവരങ്ങള്‍ രേഖാമൂലം യത്തീംഖാന ഷിശുക്ഷേമ സമിതിയെ അറിയിച്ചു. എന്നാല്‍ ഇതില്‍ ചില കുട്ടികളെ ബ്രൗണി എന്ന സ്ഥലത്ത് നിന്നെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഇത്തരമൊരു സ്ഥലം കണ്ടെത്താന്‍ ശിശുക്ഷേമ സമിതിയ്ക്ക് കഴിഞ്ഞില്ല.

Wayanad

കുട്ടികള്‍ ഇപ്പോഴും യത്തീംഖാനയില്‍ തന്നെയാണ് കഴിയുന്നത്. നടിപടിയുമായി മുന്നോട്ട് പോകുമെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരക്ഷ പക്ഷത്തെ പ്രമുഖ നേതാവ് ഇടപെട്ടതായും ആരോപണമുണ്ട്. അഹമ്മദാബാദ്, സൂറത്ത്, കാന്‍പൂര്‍, ഗോരക് പൂര്‍, ബീഹാര്‍, ബംഗ്ളാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള കുട്ടികളാണ് യത്തീംഖാനയില്‍ താമസിയ്ക്കുന്നത്.

English summary
Wayanad Yatheem Khana function illegally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X